റിട്ടേണ്‍ ഫയല്‍ ചെയ്തില്ലേ? എങ്കില്‍ ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടി വരും
2020-21 സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ ടിഡിഎസും (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), ടിസിഎസും (ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ്) 5,0000 രൂപയ്ക്ക് മുകളിലാണെങ്കില്‍, ഇതുവരെ നിങ്ങള്‍ ആ വർഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ 2022ഏപ്രില്‍ ഒന്ന് മുതല്‍ നിങ്ങള്‍ ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടി വരും. സര്‍ക്കാര്‍ ആദായനികുതി നിയമം ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുകയും മുന്‍ സാമ്പത്തിക വര്‍ഷം ടിഡിഎസ് 50,000 രൂപയ്ക്ക് മുകളില്‍ വരികയും ചെയ്താല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് […]
2020-21 സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ ടിഡിഎസും (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), ടിസിഎസും (ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ്) 5,0000...
2020-21 സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ ടിഡിഎസും (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), ടിസിഎസും (ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ്) 5,0000 രൂപയ്ക്ക് മുകളിലാണെങ്കില്‍, ഇതുവരെ നിങ്ങള്‍ ആ വർഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ 2022ഏപ്രില്‍ ഒന്ന് മുതല്‍ നിങ്ങള്‍ ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടി വരും.
സര്‍ക്കാര്‍ ആദായനികുതി നിയമം ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുകയും മുന്‍ സാമ്പത്തിക വര്‍ഷം ടിഡിഎസ് 50,000 രൂപയ്ക്ക് മുകളില്‍ വരികയും ചെയ്താല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഉയര്‍ന്ന നിരക്കിലുള്ള ടിഡിഎസ് നല്‍കേണ്ടി വരും.
സ്ഥിരനിക്ഷേപം, റിക്കറിങ് നിക്ഷേപം, ഡിവിഡന്റ് വരുമാനം ,ആനുവിറ്റി പേയ്മെന്റുകള്‍ എന്നിവ പോലുള്ള നിര്‍ദ്ദിഷ്ട വരുമാന സ്രോതസ്സുകളിലാണ് ഈ ടിഡിഎസ് നിരക്ക് ബാധകമായിരിക്കുക. ആദായനികുതി റിട്ടേണ്‍ പൂരിപ്പിക്കാത്തത് അടുത്ത വര്‍ഷം ഉയര്‍ന്ന ടിഡിഎസുകള്‍ക്ക് കാരണമാകുമെന്നും ഇത് ഫയല്‍ ചെയ്യേണ്ട അവസാന തീയതി 2022 മാര്‍ച്ച് 31 ആണെന്നും ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.