50,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഇന്ത്യബുൾസ് ഹൗസിംഗ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മോർട്ട്ഗേജ് വായ്പാദാതാവായ ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് അടുത്ത സാമ്പത്തിക വർഷം 50,000 കോടി രൂപ സമാഹരിക്കും. ഇത് കമ്പനിയുടെ 15-20 ശതമാനം വായ്പാ വളർച്ചയ്ക്ക് സഹായകരമാകുമെന്നും, മഹാമാരിക്ക് മുമ്പ് ഉണ്ടായിരുന്നത് പോലെ കമ്പനിയുടെ ബാലൻസ് ഷീറ്റ് ഒരു ലക്ഷം കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കമ്പനിയുടെ ലോൺ ബുക്ക് ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് 74,800 കോടി രൂപയായിരുന്നു. ഇത് മുൻവർഷത്തെ നിലയിൽ നിന്നും മാറ്റമില്ലാതെ തുടരുന്നു.;
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മോർട്ട്ഗേജ് വായ്പാദാതാവായ ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് അടുത്ത സാമ്പത്തിക വർഷം 50,000 കോടി രൂപ സമാഹരിക്കും. ഇത് കമ്പനിയുടെ 15-20 ശതമാനം വായ്പാ വളർച്ചയ്ക്ക് സഹായകരമാകുമെന്നും, മഹാമാരിക്ക് മുമ്പ് ഉണ്ടായിരുന്നത് പോലെ കമ്പനിയുടെ ബാലൻസ് ഷീറ്റ് ഒരു ലക്ഷം കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
കമ്പനിയുടെ ലോൺ ബുക്ക് ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് 74,800 കോടി രൂപയായിരുന്നു. ഇത് മുൻവർഷത്തെ നിലയിൽ നിന്നും മാറ്റമില്ലാതെ തുടരുന്നു. പ്രതീക്ഷിച്ച വളർച്ച ഉണ്ടായാൽ അടുത്ത സാമ്പത്തിക വർഷം ഏകദേശം 90,000 കോടി രൂപയുടെ ആസ്തികളിൽ എത്തിയേക്കാം.
കഴിഞ്ഞ വർഷം തങ്ങൾ സമാഹരിച്ച 26,000 കോടിയുടെ ഇരട്ടിയായി അടുത്ത സാമ്പത്തിക വർഷം തങ്ങളുടെ വായ്പാ വളർച്ചയ്ക്ക് ഫണ്ട് നൽകുന്നതിനായി 50,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് കമ്പനിയെ അനുവദിക്കുന്ന ഒരു വ്യവസ്ഥ ബോർഡ് പാസാക്കി. തങ്ങൾ ബോർഡിന്റെ അനുമതി വാങ്ങിയിട്ടുണ്ടെന്നും, രണ്ടാം പകുതി മുതൽ വായ്പാ ആവശ്യകത വർധിക്കുമെന്നും ഇന്ത്യാബുൾസ് ഹൗസിംഗിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അശ്വിനി ഹൂഡ പറഞ്ഞു. സ്ഥാപകൻ സമീർ ഗെഹ്‌ലൗട്ട് 2022 മാർച്ച് 31ന് ബോർഡ് വിടുമെന്നും, തന്റെ കൈവശം വച്ചിരിക്കുന്ന ഓഹരികൾ പൂർണമായി വിൽക്കുമെന്നും 2021 ഡിസംബർ മധ്യത്തിൽ പ്രഖ്യാപിച്ചതിന് ശേഷം കമ്പനി നടത്തുന്ന ആദ്യ ഫണ്ട് സമാഹരണമാണിത്.
സാധാരണയായി കമ്പനി 60 ശതമാനം ബാങ്ക് വായ്പകളിൽ നിന്നും, 30 ശതമാനം സെക്യൂരിറ്റൈസേഷനിലൂടെയും, ബാക്കി 10 ശതമാനം എൻസിഡികൾ അല്ലെങ്കിൽ വിദേശ വായ്പകൾ/ഇസിബികൾ വഴിയും സമാഹരിക്കുമെന്ന് ഹൂഡ പറഞ്ഞു. അതനുസരിച്ച്, ഈ സാമ്പത്തിക വർഷം ഇതുവരെ സമാഹരിച്ച 26,000 കോടി രൂപയിൽ 1,300 കോടി രൂപ ബോണ്ടുകളിൽ നിന്നും, 2,000 കോടി രൂപ വിദേശ ബോണ്ടുകളിൽ നിന്നും, ഏകദേശം 8,000 കോടി രൂപ സെക്യൂരിറ്റൈസേഷനിൽ നിന്നും, ബാക്കി 14,000-15,000 കോടി ബാങ്കുകളിൽ നിന്നുമാണ് ലഭിച്ചത്.
സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെങ്കിലും, ഈ സാമ്പത്തിക വർഷം ആസ്തിയുടെ ഗുണനിലവാരം സ്ഥിരമായി തുടരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ) 3.25 ശതമാനം അല്ലെങ്കിൽ 2,000 കോടി രൂപ മാത്രമാണെന്ന് ഹൂഡ പറയുന്നു. എന്നിരുന്നാലും, കമ്പനിക്ക് 150 ശതമാനം പ്രൊവിഷൻ കവറേജ് അനുപാതമുണ്ട്, അല്ലെങ്കിൽ 3,000 കോടി നീക്കിവച്ചിട്ടുണ്ട്. അതിനാൽ നാലാമത്തെ തരംഗത്തെക്കുറിച്ചോ മറ്റേതെങ്കിലും സാഹചര്യത്തെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല, അദ്ദേഹം പറഞ്ഞു.