5G നെറ്റ്‌വർക്ക്: വൈദ്യുത തൂണുകൾ, തെരുവ് ഫർണിച്ചറുകൾ എന്നിവ ഉപയോ​ഗിക്കാൻ ട്രായ്

ഡെൽഹി: ടെലികോം നെറ്റ്‌വർക്കുകൾ, പ്രത്യേകിച്ച് 5ജി വിന്യസിക്കുന്നതിനായി വൈദ്യുതി തൂണുകൾ, ബസ് സ്റ്റോപ്പുകളിലെ ഫർണിച്ചറുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ടെലികോം റെഗുലേറ്ററായ ട്രായ് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചു. പൊതു സ്ട്രീറ്റ് ഫർണിച്ചറുകൾ ഉപയോഗിക്കുന്നത് പുതിയ മൊബൈൽ ടവറുകളും, ഫൈബറും വിന്യസിക്കേണ്ടതിന്റെ ആവശ്യകതയെ ഇല്ലാതാക്കുകയും, മൂലധന ചെലവ് കുറയ്ക്കുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പറഞ്ഞു. "പൊതു ഇൻഫ്രാസ്ട്രക്ചറിൽ 5ജി വിന്യസിക്കുമ്പോൾ, 5ജി സ്മോൾ സെൽ വിന്യാസത്തിനുള്ള ഒരു പ്രധാന തടസ്സം മാറിക്കിട്ടും. കൂടാതെ, […]

Update: 2022-03-24 02:12 GMT

ഡെൽഹി: ടെലികോം നെറ്റ്‌വർക്കുകൾ, പ്രത്യേകിച്ച് 5ജി വിന്യസിക്കുന്നതിനായി വൈദ്യുതി തൂണുകൾ, ബസ് സ്റ്റോപ്പുകളിലെ ഫർണിച്ചറുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ടെലികോം റെഗുലേറ്ററായ ട്രായ് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചു.

പൊതു സ്ട്രീറ്റ് ഫർണിച്ചറുകൾ ഉപയോഗിക്കുന്നത് പുതിയ മൊബൈൽ ടവറുകളും, ഫൈബറും വിന്യസിക്കേണ്ടതിന്റെ ആവശ്യകതയെ ഇല്ലാതാക്കുകയും, മൂലധന ചെലവ് കുറയ്ക്കുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പറഞ്ഞു.

"പൊതു ഇൻഫ്രാസ്ട്രക്ചറിൽ 5ജി വിന്യസിക്കുമ്പോൾ, 5ജി സ്മോൾ സെൽ വിന്യാസത്തിനുള്ള ഒരു പ്രധാന തടസ്സം മാറിക്കിട്ടും. കൂടാതെ, സ്മാർട്ട് മാലിന്യ നിർമാർജനം, സ്മാർട്ട് ട്രാഫിക് ലൈറ്റ്, സ്മാർട്ട് മീറ്ററിംഗ്, സ്മാർട്ട് ഗ്രിഡ് നിരീക്ഷണം, ദുരന്തനിവാരണം, ഓട്ടോമേഷൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 5ജി സേവനങ്ങൾ ഉപയോ​ഗിക്കുകയുമാവാം. ഇതോടൊപ്പം, മികച്ച ഊർജ്ജോപയോ​ഗം, പുതിയ വരുമാന മാർഗങ്ങൾ എന്നിവയും ഉണ്ടാകും," ട്രായ് പറഞ്ഞു.

തെരുവ് ഫർണിച്ചറുകളുടെ പങ്കിടൽ, സംസ്ഥാനങ്ങളിലെ വൈദ്യുതി നിയമങ്ങൾ പ്രകാരം വൈദ്യുതി വിതരണത്തിന് ആവശ്യമായ അനുമതികൾ വാങ്ങൽ, സ്മോൾ സെൽ വിന്യാസത്തിനുള്ള ഇളവുകൾ, ബൾക്ക് പെർമിഷനുകൾ തുടങ്ങിയവ പരിഹരിക്കേണ്ടതുണ്ടെന്ന് ട്രായ് അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന തീയതിയായി ഏപ്രിൽ 20 ഉം, മറു വാദങ്ങൾക്കായി മെയ് 4 ഉം ആണ് ട്രായ് നിശ്ചയിച്ചിരിക്കുന്നത്.

Tags:    

Similar News