ബോയിംഗിന്റെ വിമാനഘടക നിര്‍മ്മാണ ഓര്‍ഡറുകള്‍ സ്വന്തമാക്കി മദേര്‍സണ്‍

ഡെല്‍ഹി: വാണിജ്യ വിമാനങ്ങളുടെ ഇന്റീരിയറുകള്‍ക്കായി പോളിമര്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനും, വിതരണം ചെയ്യുന്നതിനുമായി ബോയിംഗില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചതായി വാഹനഘടക നിര്‍മാതാക്കളായ മദേര്‍സണ്‍. ബോയിങ്ങില്‍ നിന്നും മദേര്‍സണിനുള്ള ആദ്യ ഓര്‍ഡറാണിത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആരംഭിക്കും. നോയിഡയിലുള്ള പ്ലാന്റില്‍ നിന്നായിരിക്കും ഉത്പാദനം നടത്തുകയെന്ന് കമ്പനി വ്യക്തമാക്കി. ഈ ഓര്‍ഡറോടെ ബോയിംഗിന്റെ ടയര്‍-1 വിതരണക്കാരായി മദര്‍സണ്‍ മാറിക്കഴിഞ്ഞു. വിമാന നിര്‍മാണ വ്യവസായ വളര്‍ച്ചയ്ക്കായുള്ള മദേര്‍സണി​ന്റെ കാഴ്ചപ്പാടിന് അനുസൃതമായുള്ള ഒരു പുതിയ യാത്രയുടെ തുടക്കമാണിതെന്ന് മദേര്‍സണ്‍ […]

Update: 2022-03-24 08:39 GMT

ഡെല്‍ഹി: വാണിജ്യ വിമാനങ്ങളുടെ ഇന്റീരിയറുകള്‍ക്കായി പോളിമര്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനും, വിതരണം ചെയ്യുന്നതിനുമായി ബോയിംഗില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചതായി വാഹനഘടക നിര്‍മാതാക്കളായ മദേര്‍സണ്‍.

ബോയിങ്ങില്‍ നിന്നും മദേര്‍സണിനുള്ള ആദ്യ ഓര്‍ഡറാണിത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആരംഭിക്കും. നോയിഡയിലുള്ള പ്ലാന്റില്‍ നിന്നായിരിക്കും ഉത്പാദനം നടത്തുകയെന്ന് കമ്പനി വ്യക്തമാക്കി.

ഈ ഓര്‍ഡറോടെ ബോയിംഗിന്റെ ടയര്‍-1 വിതരണക്കാരായി മദര്‍സണ്‍ മാറിക്കഴിഞ്ഞു. വിമാന നിര്‍മാണ വ്യവസായ വളര്‍ച്ചയ്ക്കായുള്ള മദേര്‍സണി​ന്റെ കാഴ്ചപ്പാടിന് അനുസൃതമായുള്ള ഒരു പുതിയ യാത്രയുടെ തുടക്കമാണിതെന്ന് മദേര്‍സണ്‍ എയ്റോസ്പേസ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കുനാല്‍ ബജാജ് പറഞ്ഞു.

"ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് ആശയത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലെ ഒരു സുപ്രധാന ചുവടുവയ്പാണിത്. ഇന്ത്യയില്‍ ഏഴ് പതിറ്റാണ്ടിലേറെ സാന്നിധ്യമുള്ള ഒരു കമ്പനി എന്ന നിലയില്‍, ഇന്ത്യയിലെ വിമാന നിര്‍മാണ വ്യവസായത്തേയും, പ്രതിരോധ ശേഷി വികസനത്തെയും പിന്തുണയ്ക്കുന്നതില്‍ ബോയിംഗ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു," ബോയിംഗ് ഇന്ത്യയുടെ സപ്ലൈ ചെയിന്‍ വിഭാഗം സീനിയര്‍ ഡയറക്ടര്‍ അശ്വനി ഭാര്‍ഗവ വ്യക്തമാക്കി.

'വിഷന്‍ 2025' എന്ന പഞ്ചവത്സര പദ്ധതിയില്‍ പ്രഖ്യാപിച്ച വാഹനേതര ബിസിനസ് ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ വളര്‍ച്ചാ തന്ത്രത്തിന് അനുസൃതമാണിതെന്ന് മദേര്‍സണ്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News