മാർച്ച് 28-29 ദ്വിദിന പൊതു പണിമുടക്ക് ദിവസം ബാങ്ക് ജീവനക്കാരും സമരത്തിലേക്ക്

ഡെല്‍ഹി: വിവിധ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ മാര്‍ച്ച് 28-29 തീയതികളില്‍ രണ്ടു ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും. ഈ മാസം 28 -29 തീയ്യതികളിൽ തന്നെയാണ് ഇന്ത്യൻ ട്രേഡ് യൂണിയനുകൾ രാജ്യ വ്യാപകമായ സമരം നടത്തുന്നത്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ (എഐബിഒഎ), ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) എന്നിവയാണ് രാജ്യവ്യാപകമായി പണിമുടക്ക് നടത്താനുള്ള […]

;

Update: 2022-03-22 23:40 GMT
മാർച്ച് 28-29  ദ്വിദിന പൊതു പണിമുടക്ക് ദിവസം ബാങ്ക് ജീവനക്കാരും സമരത്തിലേക്ക്
  • whatsapp icon

ഡെല്‍ഹി: വിവിധ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ മാര്‍ച്ച് 28-29 തീയതികളില്‍ രണ്ടു ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും.

ഈ മാസം 28 -29 തീയ്യതികളിൽ തന്നെയാണ് ഇന്ത്യൻ ട്രേഡ് യൂണിയനുകൾ രാജ്യ വ്യാപകമായ സമരം നടത്തുന്നത്.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ (എഐബിഒഎ), ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) എന്നിവയാണ് രാജ്യവ്യാപകമായി പണിമുടക്ക് നടത്താനുള്ള തീരുമാനം എസ്ബിഐ യെ അറിയിച്ചത്.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനും, ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2021 നും എതിരെയാണ് പണിമുടക്ക്.

പണിമുടക്ക് ദിവസങ്ങളില്‍ ബാങ്ക് ശാഖകളിലും, ഓഫീസുകളിലും സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ബാങ്കിലെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് എസ്ബിഐ അറിയിച്ചു.

പണിമുടക്ക് മൂലമുണ്ടായേക്കാവുന്ന നഷ്ടം കണക്കാക്കാന്‍ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു.

Tags:    

Similar News