ശമ്പളമില്ലാത്തവർക്കും ഭവനവായ്പ : പിരാമല്‍ ഫിനാൻസ്, ഐഎംജിസി പദ്ധതി
ഡെല്‍ഹി: അഞ്ചു ലക്ഷം രൂപ മുതല്‍ 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ ശമ്പളമില്ലാത്തവർക്കും സാധാരണക്കാർക്കും ഉറപ്പാക്കുന്നതിനായി പിരാമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗ്യാരന്റി കോര്‍പ്പറേഷനും കൈകോര്‍ത്തു. ഈ പദ്ധതിയ്ക്ക് കീഴില്‍, വായ്പയുടെ ഒരു ഭാഗത്തിന് ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗ്യാരന്റി കോര്‍പ്പറേഷന്‍ (ഐഎംജിസി) ഉറപ്പ് നല്‍കും. അതുകൊണ്ട് തന്നെ ഒരു വീഴ്ച സംഭവിച്ചാല്‍ തുക സുരക്ഷിതമാകും. 23 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഈ പങ്കാളിത്തത്തില്‍ നിന്ന് തങ്ങളുടെ ബിസിനസിന്റെ 10-12 ശതമാനം സൃഷ്ടിക്കാനാണ് ഹൗസിംഗ് […]
ഡെല്‍ഹി: അഞ്ചു ലക്ഷം രൂപ മുതല്‍ 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ ശമ്പളമില്ലാത്തവർക്കും സാധാരണക്കാർക്കും ഉറപ്പാക്കുന്നതിനായി...
ഡെല്‍ഹി: അഞ്ചു ലക്ഷം രൂപ മുതല്‍ 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ ശമ്പളമില്ലാത്തവർക്കും സാധാരണക്കാർക്കും ഉറപ്പാക്കുന്നതിനായി പിരാമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗ്യാരന്റി കോര്‍പ്പറേഷനും കൈകോര്‍ത്തു. ഈ പദ്ധതിയ്ക്ക് കീഴില്‍, വായ്പയുടെ ഒരു ഭാഗത്തിന് ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗ്യാരന്റി കോര്‍പ്പറേഷന്‍ (ഐഎംജിസി) ഉറപ്പ് നല്‍കും. അതുകൊണ്ട് തന്നെ ഒരു വീഴ്ച സംഭവിച്ചാല്‍ തുക സുരക്ഷിതമാകും.
23 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഈ പങ്കാളിത്തത്തില്‍ നിന്ന് തങ്ങളുടെ ബിസിനസിന്റെ 10-12 ശതമാനം സൃഷ്ടിക്കാനാണ് ഹൗസിംഗ് ഫിനാന്‍സ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പിരാമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള ശമ്പളമുള്ളവരുടേയും സ്വയം തൊഴില്‍ ചെയ്യുന്നതുമായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ 'ഗൃഹ് സേതു ഹോം ലോണ്‍' എന്ന ഈ പദ്ധതി ലക്ഷ്യമിടുന്നു. ബാങ്കിലൂടെയോ കൈയ്യിലെ പണമായോ ശമ്പളം വാങ്ങുന്ന വ്യക്തികള്‍, പെന്‍ഷന്‍കാര്‍, പ്രൊപ്രൈറ്റര്‍ഷിപ്പുകളിലെ ജീവനക്കാര്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വായ്പ നല്‍കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഡോക്ടര്‍മാര്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്റ്റുകള്‍, ചെറുകിട ബിസിനസ്സ് ഉടമകള്‍, പങ്കാളിത്ത സ്ഥാപനങ്ങളുടെ പങ്കാളികളോ ഉടമസ്ഥരോ തുടങ്ങിയ സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും ഇത് ലഭ്യമാകും. ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗ്യാരന്റി കോര്‍പ്പറേഷനമായുള്ള പങ്കാളിത്തം രാജ്യത്തുടനീളമുള്ള 300-ലധികം ശാഖകളിലൂടെ പിരാമല്‍ എന്റര്‍പ്രൈസസിനെ അതിന്റെ പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കാന്‍ അനുവദിക്കും.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ 1,000 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പിരാമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ആഗ്രഹിക്കുന്നു. ഇതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ മെഷീന്‍ ലേണിംഗ് (എംഎല്‍), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നിവയാല്‍ പ്രവര്‍ത്തിക്കുന്ന 'ഫൈജിറ്റല്‍' ലെന്‍ഡിംഗ് പ്ലാറ്റ്ഫോം കമ്പനി ഉപയോഗിക്കും.