കയറ്റുമതി പ്രതിസന്ധിയിലായേക്കും: പിയൂഷ് ഗോയല്‍

ഡെല്‍ഹി: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം  ഇന്ത്യയില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം ഉപകരണങ്ങള്‍, ചായ, കാപ്പി, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയ ചില ഉത്പന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. നിലവിലെ സാഹചര്യത്തെക്കുറിച്ച് വാണിജ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അവശ്യമായവയുടെ ഇറക്കുമതി ലഭ്യത ഉറപ്പാക്കാന്‍ എല്ലാ ഓഹരി പങ്കാളികളുമായും പതിവായി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിന് ശേഷം മാത്രമേ യുദ്ധാനന്തര സാഹചര്യത്തിന്റെ കൂടുതല്‍ കൃത്യമായ സൂചനകള്‍ വിലയിരുത്താനാകുവെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ […]

;

Update: 2022-03-16 07:42 GMT
കയറ്റുമതി പ്രതിസന്ധിയിലായേക്കും: പിയൂഷ് ഗോയല്‍
  • whatsapp icon

ഡെല്‍ഹി: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം ഉപകരണങ്ങള്‍, ചായ, കാപ്പി, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയ ചില ഉത്പന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍.

നിലവിലെ സാഹചര്യത്തെക്കുറിച്ച് വാണിജ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അവശ്യമായവയുടെ ഇറക്കുമതി ലഭ്യത ഉറപ്പാക്കാന്‍ എല്ലാ ഓഹരി പങ്കാളികളുമായും പതിവായി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിന് ശേഷം മാത്രമേ യുദ്ധാനന്തര സാഹചര്യത്തിന്റെ കൂടുതല്‍ കൃത്യമായ സൂചനകള്‍ വിലയിരുത്താനാകുവെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഇനങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം ഉപകരണങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍, തേയില, രാസവസ്തുക്കള്‍ എന്നിവയാണ്, എന്നാല്‍ ഇറക്കുമതിയില്‍ പെട്രോളിയം, പേള്‍, വിലയേറിയ കല്ലുകള്‍, കല്‍ക്കരി, വളങ്ങള്‍, സസ്യ എണ്ണകള്‍ എന്നിവ ഉള്‍പ്പെടുന്നു.

അതേസമയം യുക്രെയ്‌നിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഇനങ്ങളില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം ഉപകരണങ്ങള്‍, നിലക്കടല, സെറാമിക്, ഇരുമ്പ്, സ്റ്റീല്‍ എന്നിവ ഉള്‍പ്പെടുന്നു. അതേസമയം ഇറക്കുമതിയില്‍ സസ്യ എണ്ണകള്‍, രാസവളങ്ങള്‍, അജൈവ രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, പ്ലൈവുഡ്, അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവപെടുന്നു.

കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി (പാലും പാലുല്‍പ്പന്നങ്ങളും ഉള്‍പ്പെടെ) 2021 ഏപ്രില്‍-ജനുവരിയില്‍ 32.662 ബില്യണ്‍ ഡോളറില്‍ നിന്ന് 2022 ഏപ്രില്‍-ജനുവരിയില്‍ 25.14 ശതമാനം വര്‍ധിച്ച് 40.873 ബില്യണ്‍ ഡോളറിലെത്തിയതായി അദ്ദേഹം അറിയിച്ചു.

 

Tags:    

Similar News