ഡിജിറ്റല്‍ ഇടപാടിന് ഇരട്ടി സുരക്ഷയൊരുക്കാന്‍ ബാങ്കുകള്‍: ഒടിപി സേവനവുമായി എസ്ബിഐയും

ഉപഭോക്താവിന്റെ ഇമെയിലിലേക്കാകും ഒടിപി ലഭിക്കുക എന്ന് എസ്ബിഐയുടെ ഔദ്യോഗിക ട്വീറ്റിലുണ്ട്.

Update: 2022-12-02 08:12 GMT

ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സുരക്ഷ ഇരട്ടിയാക്കാനുള്ള ശ്രമങ്ങളുമായി രാജ്യത്തെ ബാങ്കുകള്‍. ഓരോ ഇടപാടിനും ഒടിപി ഏര്‍പ്പെടുത്തുകയാണിപ്പോള്‍. എടിഎം ഇടപാടുകള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഒടിപി സേവനം നിര്‍ബന്ധമാക്കിയിരുന്നു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ അക്കൗണ്ട് ഉടമയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും.

ഇതിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും ഇടപാടുകള്‍ക്ക് ഒടിപി സേവനം ഏര്‍പ്പെടുത്തുകയാണ്. എന്നാല്‍ ഉപഭോക്താവിന്റെ ഇമെയിലിലേക്കാകും ഒടിപി ലഭിക്കുക എന്ന് എസ്ബിഐയുടെ ഔദ്യോഗിക ട്വീറ്റിലുണ്ട്. ഇത്തരത്തില്‍ ഒടിപി ഉപയോഗിച്ചുള്ള സ്ഥിരീകരണം ഏര്‍പ്പെടുത്തുന്നതോടെ ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഒരു പരിധി വരെ തടയാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

എസ്ബിഐ ഒടിപി സേവനം എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

  • ഓണ്‍ലൈന്‍ എസ്ബിഐ എന്ന ലിങ്കില്‍ കയറി നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
  • പ്രൊഫയല്‍ സെക്ഷനില്‍ നിന്നും ഹൈ സെക്യുരിറ്റി ഓപ്ഷന്‍ തുറന്ന് ഒടിപി എന്ന സബ് സെക്ഷന്‍ തുറക്കുക.
  • ഇതില്‍ എസ്എംഎസും ഇ-മെയിലും ആക്ടിവേറ്റ് ചെയ്തിട്ട ശേഷം കണ്‍ഫം ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Tags:    

Similar News