വായ്പ വിതരണത്തിന് അസെറ്റ് ഹബുകളുമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്

അസെറ്റ് ഹബുകള്‍ വായ്പ നടപടികള്‍ക്കും, അനുമതിക്കുമായുള്ള പ്രത്യേക യൂണിറ്റുകളായിരിക്കും.

Update: 2022-12-01 05:13 GMT

കോയമ്പത്തൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് രാജ്യത്തെ ബിസിനസ് ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ അസെറ്റ് ഹബുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ഇത്തരം അസെറ്റ് ഹബുകള്‍ വായ്പ നടപടികള്‍ക്കും, അനുമതിക്കുമായുള്ള പ്രത്യേക യൂണിറ്റുകളായിരിക്കും. ഉപഭോക്താക്കള്‍ക്ക് വായ്പകള്‍ക്കായി സമീപിക്കാനുള്ള കേന്ദ്രങ്ങളായിരിക്കും ഇവയെന്നും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കാര്‍ഷിക മേഖല എന്നിവയ്ക്ക് ആവശ്യമായ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനാണ് ഹബുകള്‍ ആരംഭിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ചെന്നൈ, ബെംഗളുരു, നാഗ്പൂര്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, ഡെല്‍ഹി എന്നിവിടങ്ങളിലാണ് ഇസാഫ് അസെറ്റ് ഹബുകള്‍ ആരംഭിക്കാനൊരുങ്ങുന്നത്. കോയമ്പത്തൂരിലെ അസെറ്റ് ഹബ് ഇസാഫ് ബാങ്കിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഹേമന്ത് കുമാര്‍ താംത ഉദ്ഘാടനം ചെയ്തു.

Tags:    

Similar News