റഷ്യ-ഇന്ത്യ വ്യാപാരം ഇനി 'രൂപയില്‍': സ്‌പെഷ്യല്‍ റുപ്പി അക്കൗണ്ടുമായി യൂക്കോ ബാങ്ക്

ഉഭയകക്ഷി വ്യാപാരങ്ങള്‍ക്ക് ഡോളറിന് പകരം രൂപ ഉപയോഗിക്കാന്‍ അവസരം ഒരുക്കുമെന്ന ആര്‍ബിഐ അറിയിപ്പിന് പിന്നാലെ സ്‌പെഷ്യല്‍ റുപ്പി അക്കൗണ്ട് തുറന്ന് റഷ്യയലെ ഗാസ്‌പ്രോം ബാങ്ക്. ഇന്ത്യയിലെ യൂക്കോ ബാങ്കുമായി സഹകരിച്ചാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഡോളറിന് പകരം രൂപ ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല കുറഞ്ഞ വിലയുള്ള എണ്ണ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് കുടുതലായി ഇറക്കുമതി ചെയ്യാന്‍ ഇത് സഹായിക്കും. സ്‌പെഷ്യല്‍ റുപ്പി അക്കൗണ്ട് വഴി ഇടപാടുകള്‍ തുടങ്ങാനുള്ള അനുമതികള്‍ തേടുന്ന പ്രക്രിയ […]

Update: 2022-10-22 23:25 GMT

ഉഭയകക്ഷി വ്യാപാരങ്ങള്‍ക്ക് ഡോളറിന് പകരം രൂപ ഉപയോഗിക്കാന്‍ അവസരം ഒരുക്കുമെന്ന ആര്‍ബിഐ അറിയിപ്പിന് പിന്നാലെ സ്‌പെഷ്യല്‍ റുപ്പി അക്കൗണ്ട് തുറന്ന് റഷ്യയലെ ഗാസ്‌പ്രോം ബാങ്ക്. ഇന്ത്യയിലെ യൂക്കോ ബാങ്കുമായി സഹകരിച്ചാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഡോളറിന് പകരം രൂപ ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല കുറഞ്ഞ വിലയുള്ള എണ്ണ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് കുടുതലായി ഇറക്കുമതി ചെയ്യാന്‍ ഇത് സഹായിക്കും.

സ്‌പെഷ്യല്‍ റുപ്പി അക്കൗണ്ട് വഴി ഇടപാടുകള്‍ തുടങ്ങാനുള്ള അനുമതികള്‍ തേടുന്ന പ്രക്രിയ പൂര്‍ത്തിയാക്കുകയാണ് ഗാസ്‌പ്രോം ബാങ്ക്. എന്നാല്‍ സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് സാങ്ഷന്‍സിന്റെ (എസ്ഡിഎന്‍) കീഴിലുള്ളതല്ല ഗാസ്‌പ്രോം ബാങ്ക്. എസ്ഡിഎന്‍ ലിസ്റ്റിലുള്ള സ്ഥാപനങ്ങളുമായി യുഎസ് പൗരന്മാര്‍ക്ക് ഇടപാട് നടത്താന്‍ സാധിക്കില്ല. എസ്ഡിഎന്‍ ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ അനുമതികള്‍ സുഗമമായി ലഭിച്ചേക്കും. ഇക്കഴിഞ്ഞ ജൂലൈ 11-ന് അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ഇന്‍വോയ്സിംഗും പേയ്മെന്റും സംബന്ധിച്ചുള്ള അനുമതി ആര്‍ബിഐ നല്‍കിയിരുന്നു.

ഇത്തരത്തില്‍ ഇടപാട് നടത്തുന്ന അക്കൗണ്ടുകളെ വോസ്‌ട്രോ അക്കൗണ്ട് എന്നാണ് വിളിയ്ക്കുന്നത്. മാത്രമല്ല, 1999 ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം പ്രോജക്റ്റുകള്‍ക്കും നിക്ഷേപങ്ങള്‍ക്കുമുള്ള പേയ്മെന്റുകള്‍ക്കും ഇറക്കുമതി അല്ലെങ്കില്‍ കയറ്റുമതി, സര്‍ക്കാര്‍ ട്രഷറി ബില്ലുകളിലെ നിക്ഷേപം എന്നിവയ്ക്കും പ്രത്യേക വോസ്ട്രോ അക്കൗണ്ടുകള്‍ ഉപയോഗിക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News