കേരള ബാങ്കിംഗ് ബിസിനസ്, 18 ശതമാനം വിഹിതം ഫെഡറല്‍ ബാങ്കിന്
കൊച്ചി: ഫെഡറല്‍ ബാങ്കിന് കേരളത്തിലെ മൊത്തം ബാങ്ക് നിക്ഷേപത്തില്‍ 18 ശതമാനം വിഹിതം. കേരളത്തിലെ മൊത്തം ബാങ്കിംഗ് ബിസിനസിലെ ബാങ്കിന്റെ പങ്കാളിത്തമാണിതെന്നും ബാങ്കിന്റെ എംഡിയും, സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. കോര്‍പറേറ്റ്, റീട്ടെയില്‍ മേഖലകളിലെ വായ്പകളാണ് ബാങ്കിന്റെ വായ്പ ബിസിനസില്‍ മുന്‍നിരയിലുള്ളത്. ബാങ്ക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംസ്ഥാനത്തെ ചെറുകിട ബിസിനസുകള്‍ക്കുള്ള വായ്പകളിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ യുവ സംരംഭകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ പുതിയ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും. ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസി നിക്ഷേപത്തിന്റെ […]
കൊച്ചി: ഫെഡറല്‍ ബാങ്കിന് കേരളത്തിലെ മൊത്തം ബാങ്ക് നിക്ഷേപത്തില്‍ 18 ശതമാനം വിഹിതം. കേരളത്തിലെ മൊത്തം ബാങ്കിംഗ് ബിസിനസിലെ ബാങ്കിന്റെ പങ്കാളിത്തമാണിതെന്നും ബാങ്കിന്റെ എംഡിയും, സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. കോര്‍പറേറ്റ്, റീട്ടെയില്‍ മേഖലകളിലെ വായ്പകളാണ് ബാങ്കിന്റെ വായ്പ ബിസിനസില്‍ മുന്‍നിരയിലുള്ളത്.
ബാങ്ക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംസ്ഥാനത്തെ ചെറുകിട ബിസിനസുകള്‍ക്കുള്ള വായ്പകളിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ യുവ സംരംഭകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ പുതിയ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും.
ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസി നിക്ഷേപത്തിന്റെ 21 ശതമാനവും ഫെഡറല്‍ ബാങ്കിലൂടെയാണ് എത്തുന്നതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. നിലവില്‍ ഉയര്‍ന്ന പണപ്പെരുപ്പവും, അതിനൊപ്പം ഉയര്‍ന്ന നിക്ഷേപ, വായ്പ പലിശ നിരക്കുകളുമാണുള്ളത്. വരും മാസങ്ങളിലും ഇത് ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.