ബാങ്ക് ഓഫ് മഹാരാഷ്ട്ര ബോണ്ടുകള്‍ വഴി 290 കോടി രൂപ സമാഹരിച്ചു
ഡെല്‍ഹി: ബേസല്‍-3 മാനദണ്ഡങ്ങള്‍ക്കനുസൃതമായ ബോണ്ടുകള്‍ വിതരണം ചെയ്ത് 290 കോടി രൂപ സമാഹരിച്ചതായി പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. ബാങ്ക് മൂലധന പര്യാപ്തതയെക്കുറിച്ചുള്ള ആഗോള നിയന്ത്രണ ചട്ടക്കൂടാണ് ബേസല്‍-3 മാനദണ്ഡങ്ങള്‍. 40 കോടി രൂപയുടെ ഗ്രീന്‍ ഷൂ ഓപ്ഷന്‍ ഉള്‍പ്പെടെ, 290 കോടി രൂപയുടെ ബേസല്‍-3 കംപ്ലയിന്റ് അഡീഷണൽ ടയര്‍-1 (additional tier-1) ബോണ്ടുകള്‍ 8.75 ശതമാനം കൂപ്പണ്‍ നിരക്കില്‍ ബാങ്ക് ബുധനാഴ്ച പുറത്തിറക്കി. 250 കോടി രൂപയുടെ അടിസ്ഥാന വിതരണത്തിനെതിരെ 1,055 കോടി രൂപയുടെ […]
ഡെല്‍ഹി: ബേസല്‍-3 മാനദണ്ഡങ്ങള്‍ക്കനുസൃതമായ ബോണ്ടുകള്‍ വിതരണം ചെയ്ത് 290 കോടി രൂപ സമാഹരിച്ചതായി പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. ബാങ്ക് മൂലധന പര്യാപ്തതയെക്കുറിച്ചുള്ള ആഗോള നിയന്ത്രണ ചട്ടക്കൂടാണ് ബേസല്‍-3 മാനദണ്ഡങ്ങള്‍.
40 കോടി രൂപയുടെ ഗ്രീന്‍ ഷൂ ഓപ്ഷന്‍ ഉള്‍പ്പെടെ, 290 കോടി രൂപയുടെ ബേസല്‍-3 കംപ്ലയിന്റ് അഡീഷണൽ ടയര്‍-1 (additional tier-1) ബോണ്ടുകള്‍ 8.75 ശതമാനം കൂപ്പണ്‍ നിരക്കില്‍ ബാങ്ക് ബുധനാഴ്ച പുറത്തിറക്കി.
250 കോടി രൂപയുടെ അടിസ്ഥാന വിതരണത്തിനെതിരെ 1,055 കോടി രൂപയുടെ ബിഡ്ഡുകള്‍ ലഭിച്ചതോടെ, നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം നേടി. ഇത് നിക്ഷേപകര്‍ ബാങ്കില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ സൂചകമാണെന്ന് ബാങ്ക് അഭിപ്രായപ്പെട്ടു.
ബോണ്ടുകള്‍ വഴി മൂലധനമായി സമാഹരിച്ച 290 കോടി രൂപ ബാങ്കിന്റെ ബിസിനസ് വളര്‍ച്ചയെ സഹായിക്കുമെന്ന് പൂനെ ആസ്ഥാനമായുള്ള ബാങ്ക് പറഞ്ഞു.
എടി-1 ബോണ്ടുകള്‍ ശാശ്വത സ്വഭാവമുള്ളതാണ്. അഞ്ച് വര്‍ഷത്തിന് ശേഷം കോള്‍ ഓപ്ഷനും ലഭ്യമാണ്. പെര്‍പെച്വല്‍ ബോണ്ടുകള്‍ക്ക് മെച്യൂരിറ്റി തീയതി ഇല്ല. അതിനാല്‍ അവ കടമായിട്ടല്ല, ഇക്വിറ്റിയായി കണക്കാക്കാം.