ഭാരത് പേ സഹസ്ഥാപകന്റെ ഭാര്യയെ പുറത്താക്കി

ഡെല്‍ഹി : സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് ഫിന്‍ടെക് കമ്പനിയായ ഭാരത് പേയുടെ സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അഷ്നീര്‍ ഗ്രോവറുടെ ഭാര്യ മാധുരി ജയിന്‍ ഗ്രോവറെ കമ്പനി തലപ്പത്ത് നിന്നും പുറത്താക്കി. കമ്പനിയുടെ എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ (ഇഎസ്ഒപി) സംബന്ധിച്ച ചുമതലകളില്‍ നിന്നും മാധുരിയെ ഒഴിവാക്കുകയും ചെയ്തു. സൗന്ദര്യ ചികിത്സ നടത്തുന്നതിനും ഇലക്ട്രോണിക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും യുഎസ്, ദുബായ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും കമ്പനിയുടെ ഫണ്ട് ഉപയോഗിച്ചു എന്നാണ് മാധുരിക്ക് എതിരെയുള്ള […]

Update: 2022-02-23 06:57 GMT

ഡെല്‍ഹി : സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് ഫിന്‍ടെക് കമ്പനിയായ ഭാരത് പേയുടെ സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അഷ്നീര്‍ ഗ്രോവറുടെ ഭാര്യ മാധുരി ജയിന്‍ ഗ്രോവറെ കമ്പനി തലപ്പത്ത് നിന്നും പുറത്താക്കി. കമ്പനിയുടെ എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ (ഇഎസ്ഒപി) സംബന്ധിച്ച ചുമതലകളില്‍ നിന്നും മാധുരിയെ ഒഴിവാക്കുകയും ചെയ്തു.

സൗന്ദര്യ ചികിത്സ നടത്തുന്നതിനും ഇലക്ട്രോണിക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും യുഎസ്, ദുബായ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും കമ്പനിയുടെ ഫണ്ട് ഉപയോഗിച്ചു എന്നാണ് മാധുരിക്ക് എതിരെയുള്ള ആരോപണം. ഇപ്പോള്‍ മൂന്ന് മാസത്തെ അവധിയിലുള്ള അഷ്‌നീര്‍ ഗ്രോവര്‍ ആരോപണം നിഷേധിച്ചു.

മാത്രമല്ല കമ്പനി അക്കൗണ്ടുകളില്‍ നിന്നും പേഴ്സണല്‍ സ്റ്റാഫിന് പണം നല്‍കിയെന്നും അത് മറയ്ക്കാന്‍ പരിചയക്കാരില്‍ നിന്നും വ്യാജ ഇന്‍വോയിസ് സംഘടിപ്പിച്ച് ഹാജരാക്കിയെന്നും മാധുരിക്കെതിരെ ആരോപണമുണ്ട്. തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് മാധുരി ജെയിനിനെ നിലവിലുള്ള സ്ഥാനത്ത് നിന്നും പുറത്താക്കിയെന്ന് കമ്പനി അറിയിച്ചിരുന്നുവെങ്കിലും കാരണം വ്യക്തമാക്കിയില്ല.

മാധുരിയുടെ പെരുമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഭാരത് പേ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ബാഹ്യ ഓഡിറ്റിനെ തുടര്‍ന്നാണ് നടപടി. കൊട്ടക്ക് മഹീന്ദ്ര ബാങ്ക് ജീവനക്കാരെ വഞ്ചിക്കുന്ന നടപടികള്‍ എടുത്തെന്നും അധിക്ഷേപിക്കുന്ന തരത്തില്‍ പദപ്രയോഗം നടത്തിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് അഷ്നീര്‍ ഗ്രോവറെ കമ്പനി മൂന്നു മാസത്തെ അവധിയില്‍ അയച്ചിരുന്നു.

Tags:    

Similar News