എച്ച് ഡി എഫ് സി ബാങ്ക് അറ്റാദായത്തില്‍ 18% വളര്‍ച്ച
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്കിന്റെ അറ്റാദായത്തില്‍ (net profit) 18.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 10,342.20 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ (2020-21) ഇതേ പാദത്തില്‍ ബാങ്ക് 8,758.29 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍, ‘സ്റ്റാന്‍ഡ് എലോണ്‍’ അടിസ്ഥാനത്തില്‍, മൊത്ത വരുമാനം 40,651.60 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക […]
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്കിന്റെ അറ്റാദായത്തില്‍ (net profit) 18.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 10,342.20 കോടി രൂപയിലെത്തി.
മുന്‍ സാമ്പത്തിക വര്‍ഷത്തിലെ (2020-21) ഇതേ പാദത്തില്‍ ബാങ്ക് 8,758.29 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍, ‘സ്റ്റാന്‍ഡ് എലോണ്‍’ അടിസ്ഥാനത്തില്‍, മൊത്ത വരുമാനം 40,651.60 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 37,522.92 കോടി രൂപയായിരുന്നുവെന്ന് എച്ച് ഡി എഫ് സി ബാങ്ക് അറിയിച്ചു.
മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍ പി എ) വര്‍ധിച്ചതോടെ ബാങ്കിന്റെ കിട്ടാക്കട അനുപാതത്തില്‍ വര്‍ധനവുണ്ടായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 0.81 ശതമാനത്തില്‍ നിന്ന് 1.26 ശതമാനത്തിലേക്ക് ഉയര്‍ന്നു. എന്നിരുന്നാലും, 2021 സെപ്റ്റംബര്‍ അവസാനത്തിലെ 1.35 ശതമാനത്തില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. അറ്റ എന്‍ പി എ (മോശം വായ്പകൾ), വാർഷിക അടിസ്ഥാനത്തിൽ (year-on-year), 0.09 ശതമാനത്തില്‍ നിന്ന് 0.37 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, 2021 സെപ്തംബര്‍ പാദത്തിലെ 0.40 ശതമാനത്തില്‍ നിന്ന് തുടര്‍ച്ചയായി കുറയുകയാണ് ഉണ്ടായത്.