ക്രിപ്‌റ്റോ കറന്‍സിയിൽ അപകട സാധ്യതകള്‍ ഏറെ: ആര്‍ ബി ഐ

മുംബൈ: മൂല്യത്തിന്റെ ചാഞ്ചാട്ടവും ഉയര്‍ന്ന ഊഹക്കച്ചവട രീതിയും കണക്കിലെടുക്കുമ്പോൾ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ ഉപഭോക്തൃ സംരക്ഷണത്തിന് ഭീഷണിയുയര്‍ത്തുന്നതാണെന്നും അവയുടെ അപകട സാധ്യതകള്‍ ഏറെയാണെന്നും ആര്‍ ബി ഐ യുടെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ ഉപഭോക്തൃ സംരക്ഷണത്തിന് ഭീഷണിയാകുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ ചെയ്യുന്നതും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. ലോകമെമ്പാടുമുള്ള സ്വകാര്യ ക്രിപ്റ്റോകറന്‍സികളുടെ വ്യാപനവും ഇതിന്റെ അപകടസാധ്യതകളെക്കുറിച്ചും റെഗുലേറ്റര്‍മാരെയും സര്‍ക്കാരുകളെയും ബോധവല്‍ക്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ് എ ടി […]

Update: 2022-01-16 07:10 GMT

മുംബൈ: മൂല്യത്തിന്റെ ചാഞ്ചാട്ടവും ഉയര്‍ന്ന ഊഹക്കച്ചവട രീതിയും കണക്കിലെടുക്കുമ്പോൾ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ ഉപഭോക്തൃ സംരക്ഷണത്തിന് ഭീഷണിയുയര്‍ത്തുന്നതാണെന്നും അവയുടെ അപകട സാധ്യതകള്‍ ഏറെയാണെന്നും ആര്‍ ബി ഐ യുടെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ ഉപഭോക്തൃ സംരക്ഷണത്തിന് ഭീഷണിയാകുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ ചെയ്യുന്നതും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. ലോകമെമ്പാടുമുള്ള സ്വകാര്യ ക്രിപ്റ്റോകറന്‍സികളുടെ വ്യാപനവും ഇതിന്റെ അപകടസാധ്യതകളെക്കുറിച്ചും റെഗുലേറ്റര്‍മാരെയും സര്‍ക്കാരുകളെയും ബോധവല്‍ക്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ് എ ടി എഫ്) കണക്കനുസരിച്ച്, ഈ വെര്‍ച്വല്‍ അസറ്റ് വ്യവസ്ഥ നിഗൂഢത നിറഞ്ഞ ക്രിപ്റ്റോകറന്‍സികളുടെ വളര്‍ച്ചയ്ക്ക് കാരണമായി. മാത്രമല്ല സ്വകാര്യ വാലറ്റുകളും, വികേന്ദ്രീകൃത പ്ലാറ്റ്‌ഫോമിലൂടെയുള്ള കൈമാറ്റവും മറ്റ് ചില സേവനങ്ങളും ക്രിപ്റ്റോകറന്‍സികളുടെ സുതാര്യത കുറയ്ക്കുകയും സാമ്പത്തിക സ്ഥിതിയുടെ അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു. താരതമ്യേന എളുപ്പവും വില കുറഞ്ഞതും അജ്ഞാതവുമായ രീതിയില്‍ അപകടം നിറഞ്ഞ ഇടപാടുകള്‍ നടത്തുന്ന വിര്‍ച്വല്‍ ടൂ വിര്‍ച്വല്‍ ലെയറിംഗ് സ്‌കീമുകള്‍ അനധികൃതമായ പുതിയ സാമ്പത്തിക ഇപടുകളെ വളര്‍ത്തി, ആർ ബി ഐ പറയുന്നു.

ഡിസംബര്‍ 22-ന് അവസാനിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്ന ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍, 2021, ലോക് സഭ ബുള്ളറ്റിന്‍-പാര്‍ട്ട് II-ല്‍ ഉള്‍പ്പെടുത്തിയിരുന്നു. ആര്‍ ബി ഐ പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ ബില്ലിലുണ്ട്. മാത്രമല്ല ചില നിയന്ത്രണങ്ങളോടെ തന്നെ ഇന്ത്യയിലെ എല്ലാ ക്രിപ്റ്റോകറന്‍സികളും നിരോധിക്കാനുള്ള തീരുമാനവും ബില്ലില്‍ പ്രതിപാതിക്കുന്നുണ്ട്.

അതേസമയം മികച്ച 100 ക്രിപ്റ്റോകറന്‍സികളുടെ മൊത്തം വിപണി മൂലധനം 2.8 ട്രില്യണ്‍ ഡോളറിലെത്തി.

 

Tags:    

Similar News