ക്രിപ്റ്റോകറന്‍സികള്‍ നിയന്ത്രിക്കണം: ഗീതാ ഗോപിനാഥ്

വിപണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്ന് ഐഎംഎഫ് മേധാവി ഗീതാ ഗോപിനാഥ്. ഓഫ്‌ഷോര്‍ എക്‌സ്‌ചേഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവയെ നിരോധിക്കുന്നത് എല്ലായ്‌പ്പോഴും വെല്ലുവിളിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രിപ്റ്റോകറന്‍സികള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ ആഗോള നയവും ഏകോപിത പ്രവര്‍ത്തനവും ഗീതാ ഗോപിനാഥ് നിര്‍ദ്ദേശിച്ചു. വളര്‍ന്നുവരുന്ന വിപണികള്‍ക്ക് ക്രിപ്റ്റോകറന്‍സികള്‍ വെല്ലുവിളിയാണെന്ന് കരുതുന്നതായി  നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (NCAER) സംഘടിപ്പിച്ച  പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ അഭിപ്രായപ്പെട്ടു. ക്രിപ്റ്റോകറന്‍സികള്‍ ഉയര്‍ത്തുന്ന അനിയന്ത്രിതമായ വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ലമെന്റില്‍ ഒരു ബില്‍ കൊണ്ടുവരാന്‍ […]

Update: 2022-01-15 05:25 GMT

വിപണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്ന് ഐഎംഎഫ് മേധാവി ഗീതാ ഗോപിനാഥ്.

ഓഫ്‌ഷോര്‍ എക്‌സ്‌ചേഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവയെ നിരോധിക്കുന്നത് എല്ലായ്‌പ്പോഴും വെല്ലുവിളിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രിപ്റ്റോകറന്‍സികള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ ആഗോള നയവും ഏകോപിത പ്രവര്‍ത്തനവും ഗീതാ ഗോപിനാഥ് നിര്‍ദ്ദേശിച്ചു.

വളര്‍ന്നുവരുന്ന വിപണികള്‍ക്ക് ക്രിപ്റ്റോകറന്‍സികള്‍ വെല്ലുവിളിയാണെന്ന് കരുതുന്നതായി  നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (NCAER) സംഘടിപ്പിച്ച  പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ അഭിപ്രായപ്പെട്ടു.

ക്രിപ്റ്റോകറന്‍സികള്‍ ഉയര്‍ത്തുന്ന അനിയന്ത്രിതമായ വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ലമെന്റില്‍ ഒരു ബില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. നിലവില്‍ രാജ്യത്ത് ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിന് പ്രത്യേക നിയന്ത്രണങ്ങളോ നിരോധനമോ നടപ്പിലാക്കിയിട്ടില്ല.

നിയന്ത്രണം വളരെ പ്രധാനമാണ്.പക്ഷെ   നിരോധിക്കുന്നത് എളുപ്പമല്ലെന്ന്  ഗീത ഗോപിനാഥ് വ്യക്തമാക്കി.

അടുത്ത വര്‍ഷം ആദ്യം ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ് ഇവര്‍.

സങ്കീര്‍ണ്ണമായ ക്രോസ്-ബോര്‍ഡര്‍ ഇടപാടുകള്‍ കണക്കിലെടുത്ത് ഒരു വ്യക്തിഗത രാജ്യത്തിനും ഈ പ്രശ്‌നം സ്വന്തമായി പരിഹരിക്കാന്‍ കഴിയില്ല. ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ ഭൂരിഭാഗവും ഓഫ്ഷോര്‍ ആയതിനാല്‍ അവ ഒരു പ്രത്യേക രാജ്യത്തിന്റെ നിയന്ത്രണത്തിന് വിധേയമല്ല. അതിനാല്‍, ആ രംഗത്ത് അടിയന്തിരമായി ഒരു ആഗോള നയം ആവശ്യമാണെന്നും അവര്‍ നിരീക്ഷിച്ചു.

Similar News