നബാര്‍ഡ്, സഹകരണ ബാങ്കുകളുടെ ചങ്ങാതി
ബി ശിവരാമന്‍ കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം 1982 ല്‍ നിലവില്‍ വന്ന സ്ഥാപനമാണ് നബാര്‍ഡ് എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (കൃഷി, ഗ്രാമീണ വികസനത്തിനുള്ള ദേശീയ ബാങ്ക്).
ബി ശിവരാമന്‍ കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം 1982 ല്‍ നിലവില്‍ വന്ന സ്ഥാപനമാണ് നബാര്‍ഡ് എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ബാങ്ക്...
ബി ശിവരാമന്‍ കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം 1982 ല്‍ നിലവില്‍ വന്ന സ്ഥാപനമാണ് നബാര്‍ഡ് എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (കൃഷി, ഗ്രാമീണ വികസനത്തിനുള്ള ദേശീയ ബാങ്ക്). പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെയും മുഖ്യ സഹകരണ ബാങ്കുകളുടെയും മുകളിലുള്ള മുഖ്യ കാര്യനിര്‍വ്വഹണ സംഘടനയാണ് നബാര്‍ഡ്. കേന്ദ്ര ധന മന്ത്രാലയത്തിന്ന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ഭാഗമായിരുന്ന കൃഷി വായ്പാ വിഭാഗം (അഗ്രികള്‍ച്ചര്‍ ക്രെഡിറ്റ് ഡെവലപ്‌മെന്റ്) ഗ്രാമീണ ആസൂത്രണ വായ്പ്പാ വിഭാഗം (റൂറല്‍ പ്ലാനിംഗ് ആന്‍ഡ് ക്രെഡിറ്റ് സെല്‍) കൂടാതെ അഗ്രിക്കള്‍ച്ചര്‍ റീഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്പറേഷന് എന്നിവയ്ക്ക് പകരമായി രൂപീകരിച്ച നബാര്‍ഡ് ഇന്ന് കാര്‍ഷിക ഗ്രാമീണ വികസന മേഖലയിലെ പ്രഥമ ഏജന്‍സിയാണ്.
ലോകബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളും കൃഷി ഗ്രാമീണ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനകളും നബാര്‍ഡിന്റെ അന്തര്‍ദ്ദേശീയ പങ്കാളികളാണ്. കൃഷി വികസനത്തിനും ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ട പദ്ധതി ഉപദേശങ്ങളും സാമ്പത്തിക സഹായവും ഈ ഏജന്‍സികള്‍ നബാര്‍ഡിന്ന് ലഭ്യമാക്കാറുണ്ട്.
നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍
ഗ്രാമീണ മേഖലയില്‍ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്ക് പണം മുടക്കുകയോ വായ്പ നല്‍കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന മുഖ്യ സ്ഥാപനമാണ് നബാര്‍ഡ്. ഗ്രാമീണ മേഖലയിലെ വായ്പ വിതരണ സംവിധാനത്തെ ബലപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാറുണ്ട്. ഇവയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായും ആര്‍ ബി ഐ യുമായും ബന്ധപ്പെടുത്തുന്ന ഏജന്‍സിയായും നബാര്‍ഡ് പ്രവര്‍ത്തിക്കാറുണ്ട്. മൈക്രോ ഫിനാന്‍സ് രംഗത്തും സ്വയം സഹായ സംഘങ്ങളുടെ വികസനത്തിനും വേണ്ട പിന്തുണ നബാര്‍ഡ് നല്‍കുന്നു. പ്രകൃതി വിഭവ വിനിയോഗം ഫലപ്രദമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് വേണ്ട പരിശീലനവും പിന്തുണയും നല്‍കുന്നതിനായി വേണ്ട ഫണ്ടിങ്ങും നബാര്‍ഡ് നടത്തുന്നുണ്ട്. സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ സെന്‍ട്രല്‍ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ എന്നിവയുടെ മേല്‍നോട്ടവും പരിശോധനയും നബാര്‍ഡിന്റെ ഉത്തരവാദിത്തങ്ങളില്‍ പെടും.