വായ്പകളുടെ പലിശ കുറവിനെ നിങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്തത്?

ഭവന വായ്പ പലിശ നിരക്ക് ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ് ഇപ്പോള്‍. 10 വര്‍ഷം മുമ്പ് വായ്പ എടുക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ചുരുങ്ങിയത് രണ്ട് ശതമാനം എങ്കിലും നിരക്ക് കുറഞ്ഞിട്ടുണ്ട് ഇപ്പോള്‍.ഇത് രണ്ട് വിധത്തില്‍ നിങ്ങളുടെ വായ്പകളില്‍ നിഴലിക്കാം. ഒന്നുകില്‍ ഇ എം ഐ കുറയും. അല്ലെങ്കില്‍ തിരിച്ചടവിന്റെ കാലാവധി കുറയും. നിങ്ങളുടെ ഭവന വായ്പയ്ക്ക് ലഭിച്ച ഈ അനുകൂല സാഹചര്യം നിങ്ങള്‍ എങ്ങിനെയാണ് വിനിയോഗിച്ചത്. ഇ എം ഐ കുറയ്ക്കാം പലരും ഈ ആനുകൂല്യം മുതലെടുത്ത് ഇ എം […]

Update: 2022-01-09 00:59 GMT
trueasdfstory

ഭവന വായ്പ പലിശ നിരക്ക് ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ് ഇപ്പോള്‍. 10 വര്‍ഷം മുമ്പ് വായ്പ എടുക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ചുരുങ്ങിയത് രണ്ട്...

ഭവന വായ്പ പലിശ നിരക്ക് ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ് ഇപ്പോള്‍. 10 വര്‍ഷം മുമ്പ് വായ്പ എടുക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ചുരുങ്ങിയത് രണ്ട് ശതമാനം എങ്കിലും നിരക്ക് കുറഞ്ഞിട്ടുണ്ട് ഇപ്പോള്‍.ഇത് രണ്ട് വിധത്തില്‍ നിങ്ങളുടെ വായ്പകളില്‍ നിഴലിക്കാം. ഒന്നുകില്‍ ഇ എം ഐ കുറയും. അല്ലെങ്കില്‍ തിരിച്ചടവിന്റെ കാലാവധി കുറയും. നിങ്ങളുടെ ഭവന വായ്പയ്ക്ക് ലഭിച്ച ഈ അനുകൂല സാഹചര്യം നിങ്ങള്‍ എങ്ങിനെയാണ് വിനിയോഗിച്ചത്.

ഇ എം ഐ കുറയ്ക്കാം

പലരും ഈ ആനുകൂല്യം മുതലെടുത്ത് ഇ എം ഐ കുറച്ചവരാണ്. ശരിയാണ്, ഇത് നിങ്ങളുടെ സാമ്പത്തിക ബാധ്യത കുറച്ചിട്ടുണ്ടാകും. 25,00,000 ലക്ഷം രൂപയുടെ വായ്പയ്ക്ക് ഒരു പക്ഷെ 2,000 രൂപയില്‍ പരം ഇ എം ഐ കുറഞ്ഞിട്ടുണ്ടാകും. എന്നാല്‍ ഈ ആനുകൂല്യം പണമാക്കി മാറ്റാതെ നിലവിലുള്ള അടവ് തുടര്‍ന്നാല്‍ അത് നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടമായിരിക്കും ഉണ്ടാക്കുക.

അഞ്ച് വര്‍ഷത്തിന് അഞ്ച് ലക്ഷം

ഉദാഹരണത്തിന് 25,00,000 രൂപ 6.75 ശതമാനം പലിശ നിരക്കില്‍ എടുത്താല്‍ 20 വര്‍ഷം കൊണ്ട് ആകെ 45,62183 രൂപ അടയ്ക്കേണ്ടി വരും. ഇതില്‍ 20,62,183 രൂപ പലിശയാണ്. 15 വര്‍ഷത്തേയ്ക്കാണ് വായ്പയെങ്കില്‍ 39,82,092 രൂപയാകും ആകെ അടയ്ക്കേണ്ടത്. ഇവിടെ പലിശ 14,82,092 ആയി കുറയും. അതേസമയം 10 വര്‍ഷമാണ് കാലാവധിയെങ്കില്‍ ആകെ തിരിച്ചടയ്ക്കേണ്ട തുക 34,44,723 രൂപയാണ്. പലിശയാകട്ടെ 9,44,723 രൂപയും.

20 വര്‍ഷമാണെങ്കില്‍ ഇ എം ഐ 19,009 ഉം 15 വര്‍ഷമാണെങ്കില്‍ 22,123 ഉം ആയിരിക്കും. 10 വര്‍ഷത്തേയ്ക്കുള്ള ഇ എം ഐ പക്ഷെ 28,706 രുപ വരും. തിരിച്ചടവില്‍ കുറവു വരുന്ന ഒരോ വര്‍ഷത്തിനും ശരാശരി ഒരു ലക്ഷം രൂപ വീതം ആദായമുണ്ടാകുമെന്ന് സാരം. അതുകൊണ്ട് പുതുയ ഭവന വായ്പയെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍, കോവിഡില്‍ വരുമാന നഷ്ടം ഉണ്ടാകാത്തവരാണെങ്കില്‍ നിലവിലുള്ള ചുരുങ്ങിയ പലിശ നിരക്കിനെ ഇങ്ങനെ അനുകൂലമാക്കി മാറ്റാവുന്നതാണ്.

കോവിഡ് എല്ലാ മേഖലയിലും ജീവനക്കാര്‍ക്ക് വരുമാന നഷ്ടമുണ്ടാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍-അര്‍ഥസര്‍ക്കാര്‍ ്സ്ഥാപനങ്ങളിലെ ജോലിക്കാര്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, കോര്‍പ്പറേറ്റ് മേഖലയിലുള്ളവര്‍, ഇങ്ങനെ കോവിഡില്‍ വരുമാനനഷ്ടമുണ്ടാകാത്തവര്‍ക്ക് പലിശ നിരക്കിലെ കുറവ് ഇങ്ങനെ ആദായപ്പെടുത്താം.

Tags:    

Similar News