കാര്‍ഡില്‍ നിന്ന് ബില്ലുകള്‍ അടയ്ക്കുന്നവരാണോ? പുതിയ 'ഓട്ടോ ഡെബിറ്റ്' രീതി ഇതാണ്

  കാര്‍ഡുകളില്‍ നിന്നാണോ നിങ്ങളുടെ വിവിധ യൂട്ടിലിറ്റി ബില്ലുകളുടെ മാസത്തവണകള്‍ അടയ്ക്കുന്നത്? കറണ്ട് ബില്ല്, ഫോണ്‍ ബില്ല്, ഒ ടി ടി സബ്‌സ്‌ക്രിപ്ഷന്‍ ഇവയെല്ലാ ഡെബിറ്റ്‌ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് സ്വയം എടുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുന്നവര്‍ ശ്രദ്ധിക്കണം. ഒക്ടോബര്‍ ഒന്നു മുതല്‍ ഈ സംവിധാനത്തിന് മാറ്റം വന്നിട്ടുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം, കൂടാതെ എസ് ഐ പി കള്‍ക്കെല്ലാം ഇത് ബാധകമാണ്. സുരക്ഷാ തട്ട്ആര്‍ ബി ഐ യുടെ പുതിയ ഓട്ടോ ഡെബിറ്റ് ചട്ടം പ്രാബല്യത്തിയലായതോടെ ഇത് പാലിച്ചില്ലെങ്കില്‍ […]

Update: 2022-01-07 06:54 GMT
trueasdfstory

കാര്‍ഡുകളില്‍ നിന്നാണോ നിങ്ങളുടെ വിവിധ യൂട്ടിലിറ്റി ബില്ലുകളുടെ മാസത്തവണകള്‍ അടയ്ക്കുന്നത്? കറണ്ട് ബില്ല്, ഫോണ്‍ ബില്ല്, ഒ ടി ടി...

 

കാര്‍ഡുകളില്‍ നിന്നാണോ നിങ്ങളുടെ വിവിധ യൂട്ടിലിറ്റി ബില്ലുകളുടെ മാസത്തവണകള്‍ അടയ്ക്കുന്നത്? കറണ്ട് ബില്ല്, ഫോണ്‍ ബില്ല്, ഒ ടി ടി സബ്‌സ്‌ക്രിപ്ഷന്‍ ഇവയെല്ലാ ഡെബിറ്റ്‌ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് സ്വയം എടുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുന്നവര്‍ ശ്രദ്ധിക്കണം. ഒക്ടോബര്‍ ഒന്നു മുതല്‍ ഈ സംവിധാനത്തിന് മാറ്റം വന്നിട്ടുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം, കൂടാതെ എസ് ഐ പി കള്‍ക്കെല്ലാം ഇത് ബാധകമാണ്.

സുരക്ഷാ തട്ട്
ആര്‍ ബി ഐ യുടെ പുതിയ ഓട്ടോ ഡെബിറ്റ് ചട്ടം പ്രാബല്യത്തിയലായതോടെ ഇത് പാലിച്ചില്ലെങ്കില്‍ ഇ എം ഐ അടവില്‍ തടസം നേരിട്ടേക്കാം. ഇങ്ങനെ പണം മാസാമാസം കാര്‍ഡില്‍ നിന്ന്് എടുക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ മറവിലെ തട്ടിപ്പ് സാധ്യത ഒഴിവാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. പുതിയ സംവിധാനത്തില്‍ ഓരോ പ്രാവശ്യം ഇങ്ങനെ പണം പോകുമ്പോഴും അക്കൗണ്ടുടമയുടെ അനുമതി ചോദിക്കും. ഇത് നല്‍കിയാല്‍ മാത്രം പണം ഓട്ടോ ഡെബിറ്റ് ആകുന്ന രീതിയാണിത്. ഈ സംവിധാനം വഴി ഓരോ പണമിടപാടും അക്കൗണ്ടുടമയുടെ അറിവോടെയാണെന്ന് ഉറപ്പാക്കുകയാണ് ഇവിടെ. അഡീഷണല്‍ ഫാക്ടര്‍ ഒഥന്റിക്കേഷന്‍ ( എ എഫ് ഒ) എന്നാണ് ഇതിനെ പറയുന്നത്.

പേയ്മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ എ എഫ് എ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മാര്‍ച്ചില്‍ ആര്‍ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പുതിയ മാററം. പണകൈമാറ്റത്തിന്റെ 24 മണിക്കൂറിന് മുമ്പ് അക്കൗണ്ടുടമകള്‍ക്ക് അനുമതിക്കായി ബാങ്കുകള്‍ എസ് എം എസ് അയക്കും. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് അനുമതി നല്‍കുകയോ നിരസിക്കുകയോ ആകാം.

വലിയ തുക
സാധാരണ മാസം അടയ്ക്കുന്ന ബില്‍തുക 1,000, 2,000 രൂപയില്‍ താഴെയായിരിക്കും. എന്നാല്‍ വലിയ തുകകളും ഇങ്ങനെ ഓട്ടോ ഡെബിറ്റ് ആയി പേയ്‌മെന്റ് ചെയ്യുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് അധിക സുരക്ഷ എന്ന നിലയില്‍ ഒടിപി യും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5000 രൂപയ്ക്ക് മുകളിലാണ് ഇങ്ങനെ കൈമാറുന്നതെങ്കില്‍ വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) നിര്‍ബന്ധമായിരിക്കും. ഇ മെയില്‍ വഴിയോ എസ് എം എസ് വഴിയോ ആകും അക്കൗണ്ടുടമകളുടെ അനുമതിക്കായി സന്ദേശങ്ങള്‍ എത്തുക.

Tags:    

Similar News