ക്ഷീര വികസനത്തിന് കേന്ദ്ര സഹായം
ഡെല്‍ഹി: ക്ഷീര വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ രാജ്യത്തുടനീളം സാമ്പത്തിക സഹായം നല്‍കുന്നതായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് സഹമന്ത്രി സഞ്ജീവ് ബല്യാന്‍ പറഞ്ഞു. ക്ഷീര സംരക്ഷണം, അടിസ്ഥാന അടിസ്ഥാന സൗകര്യ വികസന ഫണ്ട്, ക്ഷീര വികസനത്തിനുള്ള ദേശീയ പരിപാടി തുടങ്ങി വിവിധ പദ്ധതികള്‍ക്കാണ് കേന്ദ്രം സഹായം നല്‍കുന്നത്. ക്ഷീര സഹകരണസംഘം, മള്‍ട്ടി-സ്റ്റേറ്റ് ഡയറി കോ-ഓപ്പറേറ്റീവ്, പാല്‍ ഉല്‍പ്പാദക കമ്പനികള്‍, ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍ഡിഡിബി) അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്ത സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജികള്‍), […]
ഡെല്‍ഹി: ക്ഷീര വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ രാജ്യത്തുടനീളം സാമ്പത്തിക സഹായം നല്‍കുന്നതായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് സഹമന്ത്രി സഞ്ജീവ് ബല്യാന്‍ പറഞ്ഞു. ക്ഷീര സംരക്ഷണം, അടിസ്ഥാന അടിസ്ഥാന സൗകര്യ വികസന ഫണ്ട്, ക്ഷീര വികസനത്തിനുള്ള ദേശീയ പരിപാടി തുടങ്ങി വിവിധ പദ്ധതികള്‍ക്കാണ് കേന്ദ്രം സഹായം നല്‍കുന്നത്.
ക്ഷീര സഹകരണസംഘം, മള്‍ട്ടി-സ്റ്റേറ്റ് ഡയറി കോ-ഓപ്പറേറ്റീവ്, പാല്‍ ഉല്‍പ്പാദക കമ്പനികള്‍, ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍ഡിഡിബി) അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്ത സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജികള്‍), കര്‍ഷക ഉത്പാദക സംഘടനകള്‍ എന്നിവയ്ക്കായി പാല്‍ സംസ്‌കരണവും മൂല്യവര്‍ദ്ധിത അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഡയറി പ്രോസസ്സിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടിന്റെ (ഡിപിആന്‍ഡ്ഡിഎഫ്) ലക്ഷ്യമെന്ന് മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.
കുറഞ്ഞ നിരക്കില്‍ പലിശ നല്‍കുന്ന (എന്‍ഡ് ബോറേവേഴ്‌സ്)വായ്പകളുടെ വിതരണത്തിനായി എന്‍ഡിഡിബി, നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍സിഡിസി) എന്നിവയ്ക്ക് നബാര്‍ഡ് ഫണ്ട് ശേഖരിക്കുകയും വായ്പയായി വിതരണം ചെയ്യുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
എന്‍ഡിഡിബി യില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പാ നല്‍കാനും അനുമതിയുണ്ട്. ഇത്തരം വായ്പകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 2.5 ശതമാനം പലിശ സബ്സിഡി നല്‍കുന്നുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
ഈ പദ്ധതിക്ക് കീഴില്‍ പാല്‍ സംസ്‌കരണ പ്ലാന്റുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പാല്‍ കൊണ്ട് പോകുന്നതിനുള്ള സംവിധാനം, മാര്‍ക്കറ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയും ഉള്‍പ്പെടുന്നു. കൂടാതെ
ഗുണനിലവാരമുള്ള പാല്‍ ഉത്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും വിപണനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ളതാണ് നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡയറി ഡെവലപ്മെന്റ് (എന്‍പിഡിഡി) ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.