പ്രവേശന കവാടങ്ങളിൽ പുതിയ നിയമവുമായി ഖത്തർ
കര-വ്യോമ-ജല ഗതാഗത പ്രവേശന കവാടങ്ങളിൽ പുതിയ നിയമവുമായി ഖത്തർ. രാജ്യത്തിന്റെ അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർ കൈവശമുള്ള വിലപ്പിടിപ്പുള്ള വസ്തുക്കളുടെയും പണത്തിന്റെയും കണക്ക് ഖത്തർ അധികാരികളെ അറിയിക്കണം. അൻപതിനായിരം റിയാലിൽ കൂടുതൽ പണമോ, വസ്തുക്കളോ കൈവശമുണ്ടെങ്കിൽ ഒരു ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകുകയോ, കൈവശമുള്ള വസ്തുക്കളെക്കുറിച്ച് അധികാരികളെ അറിയിക്കാതെ ഇരിക്കുകയോ ചെയ്യുന്ന പക്ഷം കർശന നടപടികൾ ഉണ്ടാകും. ഡിപ്പാർച്ചർ, അറൈവൽ കേന്ദ്രങ്ങളിൽ കസ്റ്റംസ് ഡിക്ലറേഷൻ ഫോമുകൾ ലഭ്യമാണ്.
കര-വ്യോമ-ജല ഗതാഗത പ്രവേശന കവാടങ്ങളിൽ പുതിയ നിയമവുമായി ഖത്തർ.
രാജ്യത്തിന്റെ അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർ കൈവശമുള്ള വിലപ്പിടിപ്പുള്ള വസ്തുക്കളുടെയും പണത്തിന്റെയും കണക്ക് ഖത്തർ അധികാരികളെ അറിയിക്കണം. അൻപതിനായിരം റിയാലിൽ കൂടുതൽ പണമോ, വസ്തുക്കളോ കൈവശമുണ്ടെങ്കിൽ ഒരു ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്.
തെറ്റായ വിവരങ്ങൾ നൽകുകയോ, കൈവശമുള്ള വസ്തുക്കളെക്കുറിച്ച് അധികാരികളെ അറിയിക്കാതെ ഇരിക്കുകയോ ചെയ്യുന്ന പക്ഷം കർശന നടപടികൾ ഉണ്ടാകും.
ഡിപ്പാർച്ചർ, അറൈവൽ കേന്ദ്രങ്ങളിൽ കസ്റ്റംസ് ഡിക്ലറേഷൻ ഫോമുകൾ ലഭ്യമാണ്.