യാത്ര വാഹന മേഖലയിലേക്കും അദാനി; വിമാനത്തവളങ്ങളില്‍ ഉബര്‍ മോഡല്‍ പിക്കപ്

  അദാനി ഗ്രൂപ്പ് യാത്ര വാഹന ആഗ്രിഗേറ്റര്‍ മേഖലയിലും നിക്ഷേപം നടത്താനൊരുങ്ങുന്നു. ഗ്രൂപ്പിന്റെ എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഉബര്‍ പോലുള്ള യാത്രാ സേവനങ്ങള്‍ നല്‍കുകയാണ് പ്രവര്‍ത്തന രീതി. മുംബൈ, അഹമ്മദാബാദ്, ലക്നൗ, ജയ്പൂര്‍, തിരുവനന്തപുരം, ഗുവാഹത്തി, മംഗലാപുരം എന്നീ ഏഴ് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ കീഴിലാണ്. അടുത്തിടെ ഈ പദ്ധതി നടപ്പിലാക്കാന്‍ ഉബറുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് അദാനിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് വിമാനത്താവളങ്ങളില്‍ ഉബറിന്റെ പ്രത്യേക പിക്കപ് മേഖലകളുണ്ടായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കോവിഡിനുശേഷം […]

Update: 2022-10-26 01:35 GMT

 

അദാനി ഗ്രൂപ്പ് യാത്ര വാഹന ആഗ്രിഗേറ്റര്‍ മേഖലയിലും നിക്ഷേപം നടത്താനൊരുങ്ങുന്നു. ഗ്രൂപ്പിന്റെ എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഉബര്‍ പോലുള്ള യാത്രാ സേവനങ്ങള്‍ നല്‍കുകയാണ് പ്രവര്‍ത്തന രീതി. മുംബൈ, അഹമ്മദാബാദ്, ലക്നൗ, ജയ്പൂര്‍, തിരുവനന്തപുരം, ഗുവാഹത്തി, മംഗലാപുരം എന്നീ ഏഴ് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ കീഴിലാണ്. അടുത്തിടെ ഈ പദ്ധതി നടപ്പിലാക്കാന്‍ ഉബറുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

തുടര്‍ന്ന് അദാനിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് വിമാനത്താവളങ്ങളില്‍ ഉബറിന്റെ പ്രത്യേക പിക്കപ് മേഖലകളുണ്ടായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കോവിഡിനുശേഷം ഉബര്‍, ഒല തുടങ്ങിയ ടാക്സി സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ പൂര്‍ണമായും തിരകെ എത്തിയിട്ടില്ല. വ്യാവസായിക രംഗത്തെ ഏകദേശ കണക്കുകള്‍ പ്രകാരം ഇത്തരം ടാക്സി സേവനങ്ങളില്‍ ലാഭകരമായത് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടതാണെന്നാണ്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് ഈ മാസം ആദ്യം രാജ്യത്തെ ഏറ്റവും വവലിയ സ്വതന്ത്ര എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കമ്പനിയായ എയര്‍വര്‍ക്ക്സുമായി 400 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകള്‍ നടത്തുന്ന ഫ്ളെമിംഗോ ട്രാവല്‍ റീട്ടെയിലിന്റെ 74 ശതമാനം ഓഹരികളും, അവരുടെ മുംബൈയിലെ ട്രാവല്‍ റീട്ടെയില്‍ യൂണിറ്റും ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കമ്പനി ഫ്ളിപ്കാര്‍ട്ടിനു കീഴിലുള്ള ക്ലയിര്‍ട്രിപ് എന്ന ട്രാവല്‍ ഏജന്‍സിയുടെ 20 ശതമാനം ഓഹരികളും ഏറ്റെടുത്തിരുന്നു.

Similar News