ട്വിറ്റർ ബ്ലൂ വരിക്കാർക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാം

  • ട്വിറ്റർ ബ്ലൂ വരിക്കാർക്ക് മാത്രം ലഭിക്കുന്ന ഫീച്ചർ
  • ടിക് ടോക്ക് ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കാൻ പ്രാപ്തം
  • ചില വ്യവസ്ഥകൾ ബാധകം

Update: 2023-07-28 12:02 GMT

ട്വിറ്റർബ്ലൂ ഉപയോക്താക്കൾക്ക് ഇനി മുതൽ ട്വിറ്റർ പ്ലാറ്റ്ഫോമിൽ നിന്നും വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. എന്നാൽ ചില വ്യവസ്ഥകൾ ബാധകമായിരിക്കും.വീഡിയോ ഡൗൺലോഡ് ഫീച്ചർ ടിക് ടോക്ക്. ഇൻസ്റ്റാഗ്രാം തുടങ്ങിയ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകളുമായി മത്സരിക്കാൻ ട്വിറ്ററിനെ പ്രാപ്തമാക്കും.

വ്യവസ്ഥകൾ എന്തൊക്കെ?

ട്വിറ്ററിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യണമെങ്കിൽ പ്രായപരിധി ബാധകമാണ്.18 വയസിനു താഴെ ഉള്ള ട്വിറ്റർ ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ ഡൗൺലോഡ് ഓപ്ഷൻ പ്രവർത്തന രഹിതമായിരിക്കും. കൂടാതെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവർക്ക് വീഡിയോ ഡൗൺലോഡ് ഓപ്ഷൻ പ്രവർത്തന രഹിതമാക്കിയാൽ ഡൗൺലോഡ് ഓപ്ഷൻ ലഭ്യമാകില്ല. എങ്ങനെ പ്രവർത്തനരഹിതമാക്കാം എന്ന് വ്യക്തമാക്കിയിട്ടില്ല. ട്വിറ്റർ ബ്ലൂ അക്കൗണ്ട് പ്രൈവറ്റ് ആയി സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. ട്വിറ്റർ ബ്ലൂ അക്കൗണ്ട് ഫോളോ ചെയ്യുന്നവർക്ക് മാത്രമെ അത്തരം അക്കൗണ്ടുകളിലെ വീഡിയോകൾ ലഭ്യമാവൂ.

ട്വിറ്റർ ബ്ലൂ അക്കൗണ്ടുകളിൽ 2 മണിക്കൂർ വരെ ദൈർഘ്യമുള്ള വീഡിയോകൾ വരെ അപ് ലോഡ് ചെയ്യാൻ അനുവദിച്ചിരുന്നു. എന്നാൽ ഈ ഫീച്ചർ വന്നതിനു ശേഷം ധാരാളം ദുരുപയോഗം നടന്നിട്ടുണ്ട്. പുതിയ സിനിമാല സിനിമകൾറിലീസ് ചെയ്യുമ്പോൾ തന്നെ ട്വിറ്റർ പ്ലാറ്റ് ഫോമിൽ ആളുകൾ അപ് ലോഡ് ചെയ്യാൻ തുടങ്ങി.

ട്വിറ്ററിനെ ഒരു സൂപ്പർ ആപ്പ് ആക്കി മാറ്റാൻ ഉള്ള ശ്രമത്തിലായാണ് മസ്ക്. ഇതിന്റെ ഭാഗമായി ട്വിറ്റർ എക്സ് ആയി മാറി. ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്ക് ഉള്ളടക്കത്തിൽ വരുന്ന പരസ്യങ്ങൾക്ക് ലഭിക്കുന്ന വരുമാനം പങ്കിടുമെന്നു മസ്ക് പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News