ട്വിറ്ററിൽ 11 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് വിലക്ക്

  • ലംഘിച്ചത് ട്വിറ്ററിന്റെ നയങ്ങൾ
  • രാജ്യത്ത് ട്വിറ്ററിൽ നിന്നും 1843 അക്കൗണ്ടുകൾ നീക്കം ചെയ്തു

Update: 2023-07-03 11:43 GMT

ട്വിറ്റർ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതിൽ നിന്നും 11,32,228 ഇന്ത്യൻ ഉപയോക്താക്കൾക്ക് വിലക്കേർപ്പെടുത്തി. ഏപ്രിൽ - മെയ് മാസങ്ങളിൽ ആണ് ഈ അക്കൗണ്ടുകളെ വിലക്കിയത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും തീവ്രവാദവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ നയങ്ങൾ ലംഘിച്ചതിനാലാണ് ഈ നടപടി. 

രാജ്യത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ട്വിറ്ററിൽ നിന്നും 1843 അക്കൗണ്ടുകളും നീക്കം ചെയ്തു. ഏപ്രിൽ- മെയ്‌ മാസങ്ങളിൽ പരാതി പരിഹാര സംവിധാനം വഴി 518 പരാതികൾ ഉപയോക്താക്കളിൽ നിന്നും ലഭിച്ചതായി ട്വിറ്റർ പ്രതിമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2021 ലെ ഐടി റൂൾ പ്രകാരം 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ മാർച്ച്‌ - ഏപ്രിൽ മാസങ്ങളിൽ ട്വിറ്റർ 25,51,623 അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

ട്വീറ്റുകൾ കാണണമെങ്കിൽ ഉപയോക്താക്കൾ ഇനി ലോഗിൻ ചെയ്യണമെന്ന വ്യവസ്ഥയും ട്വിറ്റർ കൊണ്ട് വന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഉള്ള സ്റ്റാർട്ട്പ്പ് കമ്പനികളുൾപ്പെടെ വന്‍കിട കമ്പനികളും ട്വിറ്റർ ഡാറ്റ ഉപയോഗിക്കുന്നു. ചാറ്റ് ജിപിടി പുതിയ ലാംഗ്വേജ് മോഡൽ വികസിപ്പിക്കുന്നതിന് ട്വിറ്റർ ഡാറ്റ  ഉപയോഗിക്കുന്നതില്‍ മസ്ക് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. 

Tags:    

Similar News