സുരക്ഷ, സൈബര്‍ ചട്ടക്കൂട് ശക്തമാക്കാന്‍ സെബി

Update: 2022-11-16 10:28 GMT


ഡെല്‍ഹി: ട്രേഡിങ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും, ഹാക്കിങ് പോലുള്ള സുരക്ഷാ വീഴ്ചകളും ലഘൂകരിക്കുന്നതിന്റെ ഭാഗമായി സൈബര്‍ സുരക്ഷ ചട്ടക്കൂട് ശക്തമാക്കാന്‍ സെബി.

സ്റ്റോക്ക് ബ്രോക്കര്‍മാര്‍, നിക്ഷേപകരുടെ നിര്‍ണായകമായ വിവരങ്ങള്‍ കൈവശം വക്കുന്നതിനാല്‍ സൈബര്‍ ആക്രമങ്ങളും ലംഘനങ്ങളും തടഞ്ഞ്, സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതെന്ന് 'അസോസിയേഷന്‍ ഓഫ് നാഷണല്‍ എക്‌സ്‌ചേഞ്ച് മെംബേര്‍സ് ഓഫ് ഇന്ത്യ'യുടെ പ്രസിഡന്റ് കമലേഷ് ഷാ പറഞ്ഞു. വിപണികളിലെ സാങ്കേതിക വളര്‍ച്ച, കൂടുതല്‍ ശക്തമായ സൈബര്‍ സുരക്ഷയുടെ ആവശ്യകത വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുന്നത്.

മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി സെബി, സ്റ്റോക്ക് എക്സ്ചേഞ്ച്, എഎന്‍എംഐ എന്നിവയുടെ പ്രതിനിധികളെയും സ്റ്റോക്ക് ബ്രോക്കര്‍മാരെയും ഉള്‍പ്പെടുത്തിയ പാനല്‍ രൂപികരിക്കും. ഡിസംബര്‍ അവസാനത്തോടെ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ സെബിക്ക് സമര്‍പ്പിക്കും. അത് നടപ്പിലാകുന്നതിനു ഒരു വര്‍ഷം സമയമെടുക്കും. ജൂണില്‍, ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണം നടന്നാല്‍, ആറു മണിക്കൂറിനകം അത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സെബി സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


Tags:    

Similar News