സ്വന്തം പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്നുണ്ടോ ? കണ്ടുപിടിക്കാം
- ടെലികോം വകുപ്പിന്റെ sancharsaathi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം
- സിംകാർഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിദൂരമായി ഹാൻസെറ്റ് ബ്ലോക്ക് ചെയ്യുന്ന സംവിധാനം
- ലാഖ്യം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കുറക്കുക
നമ്മുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻ എടുത്തു വല്ല തട്ടിപ്പും നടത്തിയാൽ പെട്ടത് തന്നെ എന്ന് ചിന്തിച്ചിട്ടുണ്ടോ?ഹൈടെക് തട്ടിപ്പുകൾപെരുകുന്ന ഈ കാലഘട്ടത്തിൽ അങ്ങനെ ഒരു സാധ്യത ആർക്കും തള്ളിക്കളയാൻആവില്ല.ഈയിടെയായി മാധ്യമങ്ങളിൽ ദിനംപ്രതി വരുന്ന റിപോർട്ടുകൾ ഭൂരിഭാഗവും ഇതിനെ സാധൂകരിക്കുന്നു. ഇങ്ങനെ വർധിച്ച വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ സർക്കാരും ടെലികോം കമ്പനികളും സമൂഹമാധ്യമങ്ങളും ഒരുമിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുന്നു
'സഞ്ചാർ സാഥി' പോർട്ടൽ
സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ കണ്ടുപിടിക്കാൻടെലികോം വകുപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.ഇതിനായി 'സഞ്ചാർ സാഥി' പോർട്ടൽ പൂർണമായും പ്രവർത്തന സജ്ജമാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ട രീതി, സേവനങ്ങൾ, അപേക്ഷ സമർപ്പിക്കേണ്ട നടപടിക്രമങ്ങൾ എന്നിവ പ്രാദേശിക ഭാഷകളിലുൾപ്പെടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ടെലികോം വകുപ്പിന്റെ sancharsaathi.gov.in എന്ന വെബ്സൈറ്റിലൂടെ 'നോ യുവര്‍ മൊബൈല്‍ കണക്ഷന്‍സ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക മൊബൈൽ നമ്പറും ഒ ടിപി യും നൽകി നമ്മുടെ പേരിൽ എത്ര മൊബൈൽ കണക്ഷനുകൾ നിലവിലുണ്ടെന്ന് കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുകൾ നിലവിൽഉണ്ടെങ്കിൽ 'നോട്ട് മൈ നമ്പർ' ക്ലിക്ക് ചെയ്ത് വ്യാജ നമ്പർ റിപ്പോർട്ട് ചെയ്യാം. തുടർന്ന് സൂഷ്മപരിശോധനക്കു ശേഷം ടെലികോം കമ്പനി നമ്പർ റദ്ദ് ചെയ്യും
ഹാൻഡ്സെറ്റും സുരക്ഷിതമാക്കാം
സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) വഴി ഉപയോഗിച്ച മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഇന്ത്യയിലെ സിംകാർഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിദൂരമായി ഹാൻസെറ്റ് ബ്ലോക്ക് ചെയ്യുന്ന സംവിധാനവും പോർട്ടലിൽ ലഭ്യമാണ്
സെക്കന്റ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ അത് മോഷ്ടിക്കപ്പെട്ടതോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ നിയമവിരുദ്ധമായി വില്പന നടത്തുന്നതോ ആണെങ്കിൽ ഉപയോക്താക്കൾ കബളിപ്പിക്കപ്പെട്ടേക്കാം. വാങ്ങുന്ന ഫോൺ കരിമ്പട്ടികയിൽ പെട്ടതല്ലെന്നു ഉറപ്പു വരുത്താനുള്ള സൗകര്യവും പോര്ടൽ വഴി ലഭിക്കുന്നു . ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) നമ്പറും മൊബൈൽ നമ്പറും നൽകിയാൽ ഫോണിന്റെ വിവരങ്ങൾ ലഭിക്കും.
തട്ടിപ്പുകൾ പെരുകുന്നു
വാട്സാപ്പ് വഴിയും അല്ലാതെയും ധാരാളം തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ടെലികോം വകുപ്പ് ടെലികോം കമ്പനികളുമായും വാട്സാപ്പുമായും സഹകരിച്ചാണ് ഇത്തരം ഒരു സംവിധാനം കൊണ്ട് വന്നത്. ടെലികോം വകുപ്പിന്റെ നേതൃത്വത്തിൽ എഐ അധിഷ്ഠിത സാങ്കേതിക സംവിധാനം ഉപയോഗിച്ച 87 കോടി മൊബൈൽ കണക്ഷനുകൾ പരിശോധിക്കുകയും 40 ലക്ഷം ആളുകൾ ഒരേ ഫോട്ടോ ഉപയോഗിച്ച് കണക്ഷനുകൾ എടുത്തതായി കണക്കുകൾ കാണിക്കുന്നു.
ഒരേ വ്യക്തി വിവിധ പേരുകളിൽ 6800 കണക്ഷനുകൾ എടുത്തതായി എ ഐ അധിഷ്ഠിത ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ(ASTR ) വഴി കണ്ടെത്തിയിരുന്നു .5300 കണക്ഷനുകൾ എടുത്ത മറ്റൊരു വ്യക്തിയെയും കണ്ടെത്തിയിട്ടുണ്ട് .ഒരേ മുഖവും വും വ്യത്യസ്തമായ പേര് വിവരങ്ങളും നൽകിയാണ് മൊബൈൽ നമ്പറുകൾ കൈക്കലാക്കുന്നത്.കൂടുതൽ പരിശോധനയിലൂടെ 36 ലക്ഷത്തിലധികം നമ്പറുകൾ ടെലികോം കമ്പനികൾ റദ്ദാക്കി. 9 കണക്ഷനുകളിൽ കൂടുതൽ ഉള്ള വ്യക്തികളുടെ നമ്പറുകൾ ആണ് സൂക്ഷ്മ പരിശോധനക്ക് വിധേയമായത്.
വിദേശ നമ്പറുകളിൽ നിന്ന് ധാരാളം അജ്ഞാതകോളുകൾ വരുന്നതായും വിവരങ്ങൾ ചോർത്തുന്നതുൾപ്പെടെ ധാരാളം തട്ടിപ്പുകൾ നടത്തുന്നതായും റിപോർട്ടുകൾ വന്നിരുന്നു.വാട്സാപ്പ് ഉപയോക്താക്കളുൾപ്പെടെ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം തട്ടിപ്പുകൾക്ക് ധാരാളം ഇരയായ സാഹചര്യത്തിൽ ഇത്തരം ഒരു സംവിധാനം നിലവിൽ വന്നത്.