ഗൂഗിളിന് ഇന്ന് 25-ാം പിറന്നാൾ

Update: 2023-09-27 09:23 GMT

ഇന്ന് ഗൂഗിൾ തന്റെ 25-ാം വയസ്സ് പൂർത്തിയാക്കിയിരിക്കുകയാണ്. പിറന്നാള്‍ ഡൂഡൂള്‍ ഉപയോഗിച്ച് ആഘോഷിക്കുകയാണ് ഗൂഗിൾ. ഒരു സ്പെഷ്യൽ ഇരുപത്തിയഞ്ചാം  പിറന്നാള്‍ ദിന ലോഗോ നമ്മുക്ക് ഈ ദിനങ്ങളിൽ കാണാൻ സാധിക്കും. 1998 സെപ്റ്റംബര്‍ നാലിന് ലാറി പേജും സെർജി ബ്രിന്നും ചേര്ന്ന് സ്ഥാപിച്ച ഗൂഗിള്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ്.  ഇപ്പോള്‍ ഗൂഗിളിനെ നയിക്കുന്നത് ഇന്ത്യക്കാരനായ സുന്ദർ പിച്ചെയാണ്. 2015 -ല്‍ കമ്പനിയുടെ സിഇഒയായി പിച്ചെ നിയമിക്കപ്പെട്ടു.

 എന്നാൽ സെപ്‌റ്റംബർ 27, 1998 ൽ ആണ് ഗൂഗിൾ ഔദ്യോഗികമായി പിറന്ന ദിനം. സെർച്ച്  എന്‍ജിന്‍ ആയിട്ടാണ് ഗൂഗിള്‍ ആരംഭിച്ചത്. എന്നാല്‍ ഇന്ന് ജിമെയിൽ, ക്രോമിയം, ആൻഡ്രോയിഡ്, മാപ്സ്, ക്ലൗഡ് പ്ലാറ്റ്‌ഫോം, യൂട്യൂബ്, പ്ലേ സ്റ്റോർ, മാപ്സ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും ഗൂഗിളിന് കീഴിലുണ്ട്. 150-ലധികം രാജ്യങ്ങളില്‍ പ്രവര്ത്തിക്കുന്ന ഗൂഗിളിന് 1.5 ലക്ഷത്തിലധികം ജീവനക്കാരാണുള്ളത്.

2004 -ല്‍ പബ്ളിക് ഇഷ്യു നടത്തിയ കമ്പനിയില്‍ ലാറി പേജിനും ബ്രിന്നിനും കൂടി 14 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. എങ്കിലും 56 ശതമാനം വോട്ടിംഗ് പങ്കാളിത്തമുണ്ട്.  2015 -ല്‍  വന്‍ അഴിച്ചു പണി നടത്തുകയും ആല്‍ഫബെറ്റിന്‍റെ ഉപകമ്പനിയായി ഗൂഗിള്‍  മാറുകയും ചെയ്തു. ആല്‍ഫബെറ്റിന്‍റെ സിഇഒയും പിച്ചെയാണ്.

ഗൂഗിളിന്‍റെ ഓഹരി നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഹരി വിലയിപ്പോള്‍ 129.45 ഡോളറാണ്. 

  ലോകമൊട്ടാകെ  ഗൂഗിളിന്  430 കോടി ഇന്‍റർനെറ്റ് ഉപഭോക്താക്കളാണുള്ളത്.   ഗൂഗിളിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നമ്മൾ വിവരങ്ങൾ തേടാനും, ആശയവിനിമയം നടത്താനും, വിനോദത്തിനും, വിദ്യാഭ്യാസത്തിനും ഗൂഗിളിന്റെ വിവിധ ഉൽപ്പന്നങ്ങളും, സേവനങ്ങളും ഉപയോഗിക്കുന്നു. ഏതാനും കീവേഡ്സ് നൽകിയാൽ അറിവിന്റെ സമ്പന്നമായ ഒരു സാഗരം തന്നെ നമുക്ക് മുമ്പിൽ തുറന്നു കാട്ടിത്തരുന്ന ഗൂഗിൾ ബിസിനസ്, വിദ്യാഭാസ മേഖലകളിൽ വൻ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരു ദിനം പോലും ഗൂഗിളിനെ ആശ്രയിക്കാതെ ജീവിക്കാൻ ഇന്നത്തെ ജനതയ്ക്ക് ചിന്തിക്കുവാൻ പോലും സാധിക്കുകയില്ല.

ഗൂഗിൾ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കമ്പനിയാണ്. ഗൂഗിൾ ഫോർ നോൺ-പ്രോഫിറ്റുകളിലൂടെ ലോകമെമ്പാടുമുള്ള സാമൂഹിക സേവന സംഘടനകളെ ഗൂഗിളിന്റെ വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും സൗജന്യമായി ഉപയോഗിക്കാൻ പ്രാപ്തമാക്കുന്നു. ഗൂഗിൾ ഡൂഡൂളുകളിലൂടെ വിവിധ മേഖലകളിലെ പ്രതിഭകളെയും, പ്രധാന ദിനങ്ങളെയും, ഇവെന്റുകളെയും ഗൂഗിൾ ആദരിക്കുകയും ചെയ്യുന്നു.

Tags:    

Similar News