ഇന്ത്യയിൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം

  • ഇന്ത്യ ഇലക്ട്രോണിക്സ്, ഐടി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ വീണ്ടും സ്ഥിരീകരിച്ചു

Update: 2024-05-21 09:11 GMT

കേന്ദ്ര വാണിജ്യ മന്ത്രാലയം മെയ് 20 ന് പ്രത്യേക ഇലക്ട്രോണിക്സ്, ഐടി ഉൽ‌പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതായി പ്രഖ്യാപിച്ചു. രജിസ്റ്റർ ചെയ്യാത്തതും നിബന്ധനകൾ പാലിക്കാത്തതുമായ ഉൽ‌പ്പന്നങ്ങളുടെ ഇറക്കുമതിയാണ് നിരോധിച്ചത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ലേബലിംഗ് ആവശ്യകതകൾ പാലിക്കാത്തതോ ആയ ചരക്കുകൾ ഇറക്കുമതി ചെയ്യാൻ ഇനി അനുവദിക്കില്ല.

എൽഇഡി ഉൽ‌പ്പന്നങ്ങൾക്കും എൽഇഡി മൊഡ്യൂളുകൾക്കായി വിതരണം ചെയ്യുന്ന ഡി സി /എ സി നിയന്ത്രണ ഗിയറുകൾക്കും ക്രമരഹിതമായി തിരഞ്ഞെടുത്ത ഇറക്കുമതി ചരക്കുകളിൽ നിന്ന് ഏജൻസികൾ സാപിളുകൾ ശേഖരിക്കും. ഈ സാമ്പിളുകൾ നിലവിലെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ പാരാമീറ്റർ നോൺ-ഡിസ്ട്രക്റ്റീവ് പരിശോധനയ്ക്കായി ലബോറട്ടറികളിലേക്ക് അയക്കും. പുതുക്കിയ നിയമ പ്രകാരം നിബന്ധനകൾ പാലിക്കുന്ന കൺസൈൻമെന്റുകൾക്ക് മാത്രമേ കസ്റ്റംസ് ഗ്രീൻലൈറ്റ് നൽകൂ. മറ്റുള്ളവ ഇറക്കുമതിക്കാരൻ്റെ ചെലവിൽ തിരികെ നൽകുകയോ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യും.

ഓഗസ്റ്റ് 2023 ൽ ചില ഐടി ഹാർഡ്‌വെയർ ഇനങ്ങളുടെ ഇറക്കുമതി കേന്ദ്രസർക്കാർ നിയന്ത്രിച്ചിരുന്നു. എന്നാൽ പിന്നീട് ആഭ്യന്തര, വിദേശ കമ്പനികളുടെ ആശങ്കകളെ തുടർന്ന് ഒക്ടോബറിൽ ലാപ്ടോപ്പ്, കമ്പ്യൂട്ടർ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ പോലുള്ള ചില ഐടി ഹാർഡ്‌വെയർ ഉൽ‌പ്പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങളില്ലെന്ന് ഡറെക്റ്റർറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-ഒൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്‌മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണം നിലനിന്നു. ഇറക്കുമതി അനുമതി ലഭിച്ചാൽ മാത്രമേ ഇവ ഇറക്കുമതി ചെയ്യാനാകൂ.

Tags:    

Similar News