കാനഡയിൽ ഗൂഗിളിൽനിന്നും വാർത്ത ലിങ്കുകൾ നീക്കം ചെയ്യും

  • നടപടി ഓൺലൈൻ ന്യൂസ്‌ ആക്ട് പ്രാബല്യത്തിൽ വരുന്നതിന്‌ മുന്നോടി
  • 6 മാസത്തിനുള്ളിൽ ഈ നിയമം പ്രാബല്യത്തിൽ
  • മെറ്റ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വാർത്തകൾ നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നു

Update: 2023-06-30 12:00 GMT

മെറ്റയുടെ ചുവട് പിടിച്ച് കാനഡയിൽ ഗൂഗിൾ സെർച്ചിൽ നിന്ന് വാർത്തകളിലേക്കുള്ള ലിങ്കുകൾ നീക്കം ചെയ്യുമെന്നു ഗൂഗിൾ. കാനഡയിൽ പാർലമെന്റ്പാസ്സാക്കിയ ഓൺലൈൻ ന്യൂസ്‌ ആക്ട് പ്രകാരം വാർത്തകളുടെ ലിങ്കുകൾക്കു പ്രസാധകർക്ക് പണം നൽകേണ്ടതുണ്ടെന്ന നിയമം പ്രാബല്യത്തിൽ വരുന്നതിന്‌ മുമ്പേയാണ് മെറ്റക്ക് പുറകെ ഗൂഗിളിന്റെയും നീക്കം. 6 മാസത്തിനുള്ളിൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിരവധി പ്രോഗ്രാമുകളിലൂടെയും പങ്കാളിത്തത്തിലൂടെയും കനേഡിയൻ ജേണലിസത്തെ പിന്തുണക്കുന്നുണ്ടെന്നു പണം നൽകുന്നുണ്ടെന്നും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറാണെന്നും ഗൂഗിൾ പറഞ്ഞു. കാനഡയിലെ ഇത്തരം നിയമം അന്യായമാണെന്ന് കമ്പനി പറയുന്നു. 

ഓൺലൈൻ ന്യൂസ് ആക്ട് (ബിൽ സി-18) പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാർത്താ ലഭ്യത അവസാനിപ്പിക്കുമെന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. വാർത്തകളുടെ പ്രചാരത്തിനു ഓൺലൈൻ പരസ്യ വിപണി ഉപയോഗിക്കുന്നത് തടയാൻ ടെക് കമ്പനികൾക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ കാനഡയിലെ മാധ്യമ വ്യവസായ മേഖലയിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.

2021ഇൽ ഓസ്ട്രേലിയയിലും സമാനമായ നിയമം പാസാക്കിയിരുന്നു. ഗൂഗിളും ഫേസ്ബുക്കും സേവനങ്ങൾ എടുത്തുകളയുമെന്ന് പ്രഖ്യാപിച്ചപ്പോൾ നിയമങ്ങൾ ഭേദഗതി ചെയ്ത് ടെക് കമ്പനികൾ ഓസ്ട്രേലിയൻ മാധ്യമങ്ങളുമായി കരാറിൽ ഏർപ്പെട്ടു

Tags:    

Similar News