2023-ല്‍ ഏറ്റവുമധികം ഡിലീറ്റ് ചെയ്യപ്പെട്ട ആപ്പ് ഇതാണ്...

ഏറ്റവും പ്രിയപ്പെട്ട ആപ്പ് എന്ന നിലയിലും ഏറ്റവുമധികം പേര്‍ എന്‍ഗേജ് ചെയ്യുന്ന ആപ്പ് എന്ന നിലയിലും ഇന്‍സ്റ്റാഗ്രാം തന്നെയാണു മുന്നില്‍

Update: 2023-12-23 10:04 GMT

ടിആര്‍ജി ഡാറ്റാ സെന്റര്‍ സമീപകാലത്ത് നടത്തിയ ഒരു പഠനത്തില്‍ ഏറ്റവുമധികം പേര്‍ 2023-ല്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് ഇന്‍സ്റ്റാഗ്രാം ആണെന്നു കണ്ടെത്തി.

റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ മൊത്തം 480 കോടി പേര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നാണ്. ഇത് ലോക ജനസംഖ്യയുടെ 59.9 ശതമാനം വരും. ഇന്റര്‍നെറ്റ് യൂസര്‍മാരുടെ 92.7 ശതമാനവും വരും.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ഓരോ മാസവും ശരാശരി 6-7 വ്യത്യസ്ത നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രതിദിനം ശരാശരി 2 മണിക്കൂറും 24 മിനിറ്റും ചെലവഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, മിക്ക ഉപയോക്താക്കളും നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായി ഇന്‍സ്റ്റാഗ്രാം മാറി എന്നാണ്. 2023-ല്‍, ആഗോളതലത്തില്‍ ഒരു 10 ലക്ഷത്തിലധികം വ്യക്തികള്‍ ഓരോ മാസവും 'എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം' എന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതായും 10,20,000 പേര്‍ 2023-ല്‍ ഇന്‍സ്റ്റാഗ്രാം റിമൂവ് ചെയ്യാന്‍ ശ്രമിച്ചെന്നു റിപ്പോര്‍ട്ട് പറയുന്നു.

ഇതൊക്കെയാണെങ്കിലും ഏറ്റവും പ്രിയപ്പെട്ട ആപ്പ് എന്ന നിലയിലും ഏറ്റവുമധികം പേര്‍ എന്‍ഗേജ് ചെയ്യുന്ന ആപ്പ് എന്ന നിലയിലും ഇന്‍സ്റ്റാഗ്രാം തന്നെയാണു മുന്നില്‍.

240 കോടി ആക്ടീവ് യൂസര്‍മാരാണ് ഇന്ന് ആഗോളതലത്തില്‍ ഇന്‍സ്റ്റാഗ്രാമിനുള്ളത്.

Tags:    

Similar News