മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ 20 ലക്ഷം പേരെ എഐ വിദഗ്ധരാക്കുമെന്ന് സത്യ നദെല്ല
- നദെല്ല മൈക്രോസോഫ്റ്റിന്റെ സിഇഒയായി ചുമതലയേറ്റിട്ട് ഈ വര്‍ഷം ഫെബ്രുവരി 6 നു 10 വര്‍ഷം പൂര്‍ത്തിയാക്കി
- ഇന്ത്യയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് നദെല്ല
- മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ നിക്ഷേപം തുടരും
ഇന്ത്യയില്‍ 20 ലക്ഷം പേരെ എഐ വിദഗ്ധരാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭം മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രഖ്യാപിച്ചു.
ഭാവിയിലെ തൊഴില്‍ ശക്തിയെ ശാക്തീകരിക്കുന്നതിനുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് നിക്ഷേപം തുടരുമെന്നും നദെല്ല പറഞ്ഞു.
മുംബൈയില്‍ ഇന്ത്യന്‍ ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്ന നേതൃ നിരയിലുള്ളവര്‍ക്കായി സംഘടിപ്പിച്ച ' മൈക്രോസോഫ്റ്റ് സിഇഒ കണക്ഷന്‍ ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് നദെല്ല. ഫെബ്രുവരി 7,8 തീയതികളിലാണ് സന്ദര്‍ശനം
നദെല്ല മൈക്രോസോഫ്റ്റിന്റെ സിഇഒയായി ചുമതലയേറ്റിട്ട് 10 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന പ്രത്യേകതയും ഈ വര്‍ഷം ഫെബ്രുവരി 6 നുണ്ട്.