എ ഐ ചാറ്റ് ബോട്ടുകൾ വഴി വെബ്സൈറ്റുകളുടെ ചാകര
- വിവരങ്ങൾ കണ്ടുപിടിച്ചു ഏകോപിപ്പിക്കുന്ന നമ്മുടെ ജോലി ചാറ്റ് ജിപിടിക്ക്
- വെബ്സൈറ്റുകളുടെ ഉള്ളടക്കത്തിന്റെ ഉറവിടം വെളുപ്പെടുത്തുന്നില്ല
- കൈകാര്യം ചെയ്യുന്നത് ജനപ്രിയ വിഷയങ്ങൾ
;

ചാറ്റ് ജി പി ടി , ഗൂഗിൾ ബാർഡ് എന്നിങ്ങനെ ഉള്ള ഉള്ള പേരുകൾ കേൾക്കാത്തവരുണ്ടാവില്ല.സാങ്കേതിക വിദ്യകളെ പറ്റി ഒന്നുമറിയാത്തവർക്കു പോലും ഇപ്പോൾ സുപരിചിതമായ വാക്കുകൾ ആണ് ഇവ. ലോകത്തെ മാറ്റിമറിക്കാൻ തന്നെ ശേഷിയുള്ളവയാണ് ഇത്തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ എന്ന് ആഗോള തലത്തിൽ ദിനം പ്രതി റിപോർട്ടുകൾ വരുന്നു.
സാങ്കേതിക വിദ്യ ദുരുപയോഗം എല്ലാക്കാലത്തും
ലോകത്തു വിപ്ലവം സൃഷ്ടിച്ച ഏതു സാങ്കേതിക വിദ്യകൾക്കും ഒരു മറുവശം ഉണ്ടാവാറുണ്ട്. മൊബൈൽ ഫോൺ ,ഇന്റർനെറ്റ് തുടങ്ങി എല്ലാ കണ്ടുപിടുത്തങ്ങളും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്ത സാങ്കേതിക വിപ്ലവങ്ങൾ ആണ്.
ചരിത്രം ആവർത്തിച്ചുകൊണ്ടു AI ചാറ്റ് ബോട്ടുകൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ധാരാളം വ്യാജ ന്യൂസ് വെബ്സൈറ്റുകൾ നിലവിൽ ഉണ്ടെന്നു ന്യൂസ് റേറ്റിംഗ് ഗ്രൂപ്പ് ആയ ന്യൂസ് ഗാർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിലവിലെ വ്യാജന്മാർ വൻതോതിൽ വർധിക്കുന്നു.49 വെബ്‌സൈറ്റുകളെ റിവ്യൂ ചെയ്യുകയും ഇത്തരം വെബ്സൈറ്റുകളെ കണ്ടെത്തുകയും ബ്ലൂംസ്ബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
ജോലി വളരെ എളുപ്പം
ചാറ്റ് ജി പി ടി പോലുള്ള വെബ്സൈറ്റുകളിൽ നിന്ന് വളരെ എളുപ്പത്തിൽ സൃഷ്ടിക്കപ്പെടുന്ന വിവരങ്ങൾ ആണ് ഇത്തരം വെബ്സൈറ്റുകളിൽ ഉള്ളത് . ഗൂഗിളിൽ ഏതെങ്കിലും വസ്തുതകൾ തിരയുമ്പോൾ അതുമായി ബന്ധപ്പെട്ട വിവിധ വെബ്സൈറ്റുകളിലേക്കുള്ള ധാരാളം ലിങ്കുകൾ ലഭിക്കുന്നു. എന്നാൽ ചാറ്റ് ജി പി ടി പോലുള്ള വെബ്സൈറ്റുകൾ കൃത്യമെന്നു തോന്നിക്കുന്ന വളരെ ലളിതമായ ഒരു വിവരണം നൽകുന്നു.
നമുക്ക് ആവശ്യമുള്ള വിവരങ്ങൾ നമ്മൾ കണ്ടു പിടിച്ചു ഏകോപിപ്പിക്കുന്നത്തിനു പകരം ആ ജോലി ചാറ്റ് ജി പി ടി ഏറ്റെടുക്കുന്നു.ഇത് നമ്മുടെ ജോലി വളരെ എളുപ്പമാക്കുന്നു.എന്നാൽ ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ ആധികാരികമാവണമെന്നില്ല.പലപ്പോഴും ധാരാളം തെറ്റായ വിവരങ്ങൾ കടന്നുകൂടുന്നു.
വ്യാജ വാർത്തകൾ ഉണ്ടാകുന്നു
വളരെ എളുപ്പത്തിൽ വിവരങ്ങൾ ലഭിക്കുന്നത് കൊണ്ട് ഈ വിവരങ്ങൾ ഉപയോഗിച്ച് ആർക്കു വേണമെങ്കിലും വളരെ എളുപ്പത്തിൽ വെബ്സൈറ്റുകളുടെ ഉള്ളടക്കം സൃഷ്ടിക്കാം .എന്നാൽ ഇത്തരം വെബ്സൈറ്റുകളുടെ ഉള്ളടക്കത്തിന്റെ ഉറവിടം അവർ വെളിപ്പെടുത്തുന്നില്ല. ഇതിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ഉണ്ടാവാനുള്ള സാദ്ധ്യതകൾ ഏറെയാണ് .
AI ചാറ്റ് ബോട്ടുകൾ വഴി സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ ആഗോള തലത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്.ന്യൂസ്ഗാർഡ് ഗ്രൂപ്പ് റിപ്പോർട്ട് പ്രകാരം ഇത്തരം ഗുണനിലവാരം ഇല്ലാത്ത വെബ്സൈറ്റുകൾ ഇംഗ്ലീഷ്, പോർച്ചുഗീസ്, തഗാലോഗ്, തായ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു.
കൈകാര്യം ചെയ്യുന്നത് ജനപ്രിയ വിഷയങ്ങൾ
ബ്രേക്കിംഗ് ന്യൂസ് വെബ്സൈറ്റുകൾ ആയി മാറുന്ന ഇത്തരം സൈറ്റുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ജനപ്രിയമാണെന്നത് ഒരു പൊതുസ്വഭാവമായി പറയുന്നു. സെലിബ്രിറ്റി വാർത്തകൾ ,ലൈഫ് സ്റ്റൈൽ ടിപ്പുകൾ ,എന്നിങ്ങനെയുള്ള വിഷയങ്ങൾ ആണ് ഭൂരിഭാഗം വെബ്സൈറ്റുകളിലും ഉള്ളത്. ലളിതമായ നിർദ്ദേശങ്ങളിലൂടെ വിവരങ്ങൾ ഉണ്ടാക്കാവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ വ്യാപകമായതോടെ വ്യാജ വെബ്സൈറ്റുകളുടെ എണ്ണവും ഈ വര്ഷം കുത്തനെ വര്ധിക്കുകയുണ്ടായി
ലക്‌ഷ്യം പരസ്യ വരുമാനം
പരസ്യവരുമാനം ആകർഷിക്കാൻ മാത്രം ആണ് ഇത്തരം വെബ്സൈറ്റുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ചു സോഷ്യൽ മീഡിയ ഫോളോവെർസ് വഴിയും ഇവർ വരുമാനം വർധിപ്പിക്കുന്നു. ഇത്തരം വെബ്സൈറ്റുകളിൽ 50 ശതമാനത്തിൽ അധികവും പരസ്യങ്ങളിലൂടെ വരുമാനം സൃഷ്ടിക്കുന്നു. പരസ്യ വരുമാനം നൽകുന്നതിനാൽ ഗൂഗിളിന് ഇത്തരം വെബ്സൈറ്റുകൾ വെല്ലുവിളി സൃഷ്ടിക്കുന്നു.
ഇത്തരം വാർത്തകൾ കെട്ടിച്ചമക്കുന്ന വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഓപ്പൺ AI , ഗൂഗിൾ മുതലായ കമ്പനികളോട് ന്യൂസ് ഗാർഡ് പറഞ്ഞു.