പിക്‌സല്‍ ഫോള്‍ഡ് 9 പ്രോ ഇന്ത്യയില്‍ അവതരിപ്പിക്കും

  • ആദ്യമായാണ് ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നത്
  • കഴിഞ്ഞ വര്‍ഷം ഒരു ഫോണ്‍ പുറത്തിറക്കിയിരുന്നെങ്കിലും അത് ഇവിടെ അവതരിപ്പിച്ചില്ല
  • ഫോള്‍ഡബിള്‍ ഫോണ്‍ വിഭാഗത്തില്‍ ഗൂഗിള്‍ കനത്ത മത്സരം നേരിടേണ്ടിവരും

Update: 2024-07-19 08:20 GMT

പിക്‌സല്‍ ഫോള്‍ഡ് 9 പ്രോ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലെ വാങ്ങുന്നവര്‍ക്ക് കൈയില്‍ കിട്ടുന്ന ആദ്യത്തെ പിക്‌സല്‍ ഫോള്‍ഡബിള്‍ ഫോണാണിത്. കഴിഞ്ഞ വര്‍ഷം, ഗൂഗിള്‍ തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന ഫോണ്‍ പുറത്തിറക്കിയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നില്ല.

എക്‌സിലെ ഒരു പോസ്റ്റിലാണ് പിക്‌സല്‍ ഫോള്‍ഡ് 9 പ്രോ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചത്. ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ഓഗസ്റ്റ് 14 ന് ഇന്ത്യയില്‍ അവതരിപ്പിക്കും.

പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പ്രോ എക്‌സ്എല്‍ എന്നിവയും അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഫോണ്‍ ഓഗസ്റ്റ് 13ന് ആഗോള വിപണിയില്‍ അവതരിപ്പിക്കും.

പിക്സല്‍ 9 പ്രോ ഫോള്‍ഡിനെ സംബന്ധിച്ചിടത്തോളം, സാംസങ് അടുത്തിടെ അതിന്റെ ഗാലക്സി ഇസഡ് ഫോള്‍ഡ് 6 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയതിനാല്‍ ഇതിന് കടുത്ത മത്സരം നേരിടേണ്ടിവരും. കൂടാതെ വണ്‍ പ്ലസ് , വിവോ തുടങ്ങിയവയും ഫോള്‍ഡ് ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഗൂഗിള്‍ ഇന്ത്യ പങ്കുവെച്ച വിവരങ്ങളില്‍ ഓരോ ഹൈ-എന്‍ഡ് ഫോണിലും എല്ലായിടത്തും നിലവിലുള്ള എഐയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

Tags:    

Similar News