രണ്ട് ഡിസ്‌പ്ലേ സ്‌പെസിഫിക്കേഷനുകള്‍; അണിയറയില്‍ ഷിയോമിയുടെ രണ്ട് വേരിയന്റുകള്‍
- 2.5 ഡി ഫ്‌ലാറ്റ് സ്‌ക്രീനാണ്
- 3ഡി കര്‍വ്ഡ് പാന്‍
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷിയോമി ഈ വര്‍ഷം അവസാനത്തോടെ പുതിയൊരു മോഡല്‍ കൂടി വിപണിയില്‍ അവതരിപ്പിച്ചേക്കും. ഷിയോമി 13 പ്രോയുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കും വിപണിയിലെത്തുക. രണ്ട് വേരിയന്റുകളിലാണ് പുതിയ മോഡല്‍ ഇറങ്ങുകയെന്നാണ് സൂചന.
ഷിയോമി 14 പ്രോയ്ക്ക് രണ്ട് വ്യത്യസ്ത ഡിസ്‌പ്ലേയാണ് പ്രധാന പ്രത്യേകതയെന്നും റിപ്പോര്‍ട്ടുണ്ട്. 120 വാട്ടിന്റെയും 90 വാട്ടിന്റെയും ഫാസ്റ്റ്ചാര്‍ജിങ് ആയിരിക്കും ഉണ്ടാകുക. ക്വാല്‍കം പ്രൊസ്സസ്സറിന്റെ അടുത്ത ജനറേഷനായ എസ്ഓസിയാണ് ഇതിന് സപ്പോര്‍ട്ട് നല്‍കുന്നത്.
ഇക്കാര്യങ്ങളൊക്കെ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഒരു വേരിയന്റില്‍ 3ഡി കര്‍വ്ഡ് പാനലും നാലുഭാഗത്തും സ്ലിം ബെസലുകളുമായിരിക്കും ഉണ്ടാകുക. രണ്ടാമത്തെ മോഡലിന് 2.5 ഡി ഫ്‌ളാറ്റ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. ഷിയോമി 14 പ്രോയ്ക്ക് 1എംഎം കനമുണ്ടായിരിക്കും. ഷിയോമി 14 പ്രോയില്‍ ക്വാല്‍കോമിന്റെ വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 8 ജനറേഷനായ 3 എസ്ഓസിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്.
50വാട്ട് വയര്‍ലെസ് ചാര്‍ജിങാണുള്ളത്. ഡബ്ല്യുഎല്‍ജി ഹൈ ലെന്‍സ് ക്യാമറയാണുള്ളത്. ഈ മോഡലിന്റെ മുന്‍ഗാമിയായ ഷിയോമി 13 പ്രോ ഈ വര്‍ഷം ആദ്യത്തിലാണ് വിപണിയിലെത്തിയത്. 79,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് പ്രത്യേകത.