വെറും 8999 രൂപക്ക് റിയൽമി സി51 വിപണിയിൽ

  • റിയൽമി യുടെ ഏറ്റവും വിലക്കുറവുള്ള ബജറ്റ് ഫ്രണ്ട്‌ലി ഫോൺ ആണ് റിയൽമി സി51
  • 4 ജിബി റാമും 64 ജിബി സ്റ്റോറേജും ലഭ്യമാണ്
;

Update: 2023-09-05 10:24 GMT
realme c51|  realme c51 india | realme c51 launch
  • whatsapp icon

റിയൽമി യുടെ ഏറ്റവും ചെലവ് കുറഞ്ഞ പുതിയ സ്മാർട്ട്ഫോൺ റിയൽമി സി51 സെപ്റ്റംബർ 4 ന് ഇന്ത്യയിൽ അവതരിപ്പിച്ചു. ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോൺ ആണെന്നതാണ് റിയൽമി സി 51 സ്മാർട്ട്‌ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായാണ്  റിയൽമി വിപണിയിൽ എത്തിയത്.

വില വെറും 8,999 രൂപ 

ഇന്ത്യയിൽ റിയൽമി യുടെ പുതിയ ഫോൺ വെറും 8999 രൂപക്ക് ലഭിക്കും.4 ജിബി റാമും 64 ജിബി സ്റ്റോറേജും ഈ ഫോണിൽ ലഭ്യമാണ്. രണ്ട് വ്യത്യസ്ത കളറുകളിൽ ഫോൺ ലഭ്യമാവും. കാർബൺ ബ്ലാക്ക്, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിൽ പുതിയ സ്മാർട്ട്ഫോണുകൾ ലഭിക്കും. സെപ്റ്റംബർ 4 മുതൽ ഫോൺ വിപണിയിൽ ലഭ്യമായിട്ടുണ്ട്. റിയൽ മി.കോം, ഫ്ലിപ്കാർട്ട് കൂടാതെ ഓഫ്‌ലൈൻ സ്റ്റോറുകളിലും കിഴിവോട് കൂടി ഫോൺ ലഭ്യമാണ്.

ലോഞ്ച് പ്രമോഷന്റെ ഭാഗമായി റിയൽമിയുടെ പുതിയ എച്ച്ഡിഎഫ്സി, എസ് ബി ഐ, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നീ കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ റിയൽമി സി 51ന് 500 രൂപ കിഴിവ് ലഭിച്ച് 8499 രൂപക്ക് ലഭിക്കും

സവിശേഷതകൾ 

6.74 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയോട് കൂടിയ റിയൽ മി ഫോണിന് റാം കൂട്ടാനും കഴിയും. ആൻഡ്രോയ്ഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റിയൽമി പ്രവർത്തിക്കുന്നത്.ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോട് കൂടി 50 മെഗാ പിക്സൽ പ്രൈമറി ക്യാമറയും f/1.8 അപ്പേർച്ചർ ഒരു സെക്കന്ററി സെൻസറും ഉൾപ്പെടുന്നു. ഉപയോഗിക്കാത്ത സ്റ്റോറേജ് റാമാക്കി മാറ്റാൻ സാധിക്കുന്ന വെർച്വൽ റാം ഫീച്ചറും ഫോണിലുണ്ട്. 90Hz ഡിസ്‌പ്ലേ, യൂണിസോക് ചിപ്പ്സെറ്റ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയും ഈ ഫോണിന്റെ പ്രത്യേകതകൾ ആണ് മുൻവശത്ത് എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാ പിക്സൽ ഫ്രന്റ് ക്യാമറയും ലഭ്യമാണ്. ബാറ്ററി 5000 എംഎഎച്ച് ബാറ്ററിയും 33 വാൾട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്ങും ലഭ്യമാവും.  

Tags:    

Similar News