3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയില്‍ ഐടെല്‍ എസ്23+; വില 12,999 രൂപ

  • ലോഞ്ച് ഓഫറെന്ന നിലയില്‍ 2399 രൂപ വിലയുള്ള ഐടെല്‍ ടി11 ഇയര്‍ബഡും എസ്23+നൊപ്പം സൗജന്യമായി ലഭിക്കും.
  • ഒക്ടോബര്‍ അവസാന വാരമാണ് റീട്ടെയില്‍ വില്‍പന ആരംഭിക്കുന്നത്.

Update: 2023-10-05 06:04 GMT

കൊച്ചി: പതിനയ്യായിരം രൂപയില്‍ താഴെ വിലയില്‍ പുതിയ ഐടെല്‍ എസ് 23+ സ്മാര്‍ട്‌ഫോണുകള്‍. വില 12,999 രൂപയാണ്. ഈ സെഗ്മെന്റിലെ ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ സ്മാര്‍ട്ട്ഫോണാണ് ഐടെല്‍ എസ്23+. എലമെന്റല്‍ ബ്ലൂ, ലേക്ക് സിയാന്‍ നിറങ്ങളില്‍ വരുന്ന പുതിയ ഫോണ്‍ ഒക്ടോബര്‍ ആറ് മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ മാത്രമായി വില്‍പന ആരംഭിക്കും.

ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും എസ്23+ന്റെ സവിശേഷതയാണ്. ലോഞ്ച് ഓഫറെന്ന നിലയില്‍ 2399 രൂപ വിലയുള്ള ഐടെല്‍ ടി11 ഇയര്‍ബഡും എസ്23+നൊപ്പം സൗജന്യമായി ലഭിക്കും. ഒക്ടോബര്‍ അവസാന വാരമാണ് റീട്ടെയില്‍ വില്‍പന ആരംഭിക്കുന്നത്.

240 ഹേര്‍ട്സ് ടച്ച് സാംപ്ലിങ് നിരക്ക് നല്‍കുന്നതാണ് ഫോണിലെ ശ്രദ്ധേയമായ 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ. സാധാരണ ഗ്ലാസ് സ്‌ക്രീനുകളേക്കാള്‍ നാലു മടങ്ങ് കൂടുതല്‍ പ്രതിരോധവും ഈ ഡിസ്പ്ലേ ഉറപ്പുനല്‍കുന്നു. 256ജിബി+16ജിബി (8ജിബി റാം, 8ജിബി മെമ്മറി ഫ്യൂഷന്‍) സ്റ്റോറേജ് ഓപ്ഷനില്‍ എത്തുന്ന ഫോണിന് വെറും 180 ഗ്രാം മാത്രമാണ് ഭാരം. 7.9 മി.മീറ്റര്‍ മാത്രം കനമുളള ബോഡി കൈകാര്യം ചെയ്യല്‍ എളുപ്പമാക്കും.

32 മെഗാപിക്സല്‍ അള്‍ട്രാ ക്ലിയര്‍ ഫ്രണ്ട് ക്യാമറ, ശക്തമായ 50 മെഗാപിക്സല്‍ റിയര്‍ ക്യാമറ, ഇന്‍കമിങ് കോളുകള്‍, റിമൈന്‍ഡറുകള്‍, ബാറ്ററി സ്റ്റാറ്റസ് എന്നിവയ്ക്കായുള്ള നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാന്‍ ഡൈനാമിക് ഐലന്‍ഡ്, 4ജി+ ടെക്നോളജി തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഫോണിലുണ്ട്. 5000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 13 ടി ഓപറേറ്റിങ് സിസ്റ്റം, 100 ദിവസത്തെ സ്‌ക്രീന്‍ റീപ്ലേസ്മെന്റ്, സമഗ്രമായ 2 വര്‍ഷ വാറന്റി എന്നിവയാണ് മറ്റു സവിശേഷതകള്‍.

Tags:    

Similar News