ഇന്ത്യയിൽ 79,900 രൂപക്ക് ഐഫോൺ 15 സ്വന്തമാക്കാം

  • ഐഫോൺ 15 പ്രോ മാക്സിന്റെ 256 വാരിയന്റ് 1,59,900 രൂപ
  • പ്രീ ഓർഡറുകൾ സെപ്റ്റംബർ 15 മുതൽ ആരംഭിക്കും
  • ഈ വർഷം ഐ ഫോണുകളിലെ ഏറ്റവും വലിയ പ്രത്യേകത യുഎസ്ബി - സി പോർട്ട്‌

Update: 2023-09-13 08:20 GMT

ഏവരും ആകാംഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് ഐഫോൺ 15 ഔദ്യോഗികമായി പുറത്തിറക്കി. ആപ്പിൾ പുറത്തിറങ്ങിയ പുതിയ ഉൽപ്പന്നങ്ങളിൽ ഐ ഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐ ഫോൺ 15 പ്രോ മാക്സ്, ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2, യു എസ് ബി സി ചാർജിങ് പിന്തുണയുള്ള എയർപോഡ്‌സ് പ്രോ എന്നിവ ഉൾപ്പെടുന്നു

ഇന്ത്യൻ വിപണി വില

ഇന്ത്യയിൽ അടിസ്ഥാന മോഡൽ ആയ ഐ ഫോൺ 15 സീരീസ് സ്വന്തമാക്കണമെങ്കിൽ 79,900 രൂപ നൽകണം. എന്നാൽ 256 ജി ബി സ്റ്റോറേജോട് കൂടി 89,900 രൂപക്കും 512 ജി ബി 1,09,900 രൂപക്കും ലഭ്യമാവും.

ഐ ഫോൺ 15 പ്ലസ് 128 ജി ബി വാരിയന്റിന് 89,900 രൂപക്കും 256 ജി ബി വരിയന്റിന് 99900 രൂപക്കും ലഭ്യമാവും. എന്നാൽ 512 ജി ബി യുള്ള ഫോൺ സ്വന്തമാക്കണമെങ്കിൽ,119900 രൂപ നൽകണം.

ഐ ഫോൺ 15 പ്രോയുടെ 128 ജി ബി സ്റ്റോറേജിന്‌ 1,34,900 രൂപയും 256 ജി ബി വാരിയന്റിന് 1,44900 രൂപയും,512 ജി ബി വരിയന്റിന് 1,64,900 രൂപയും നൽകണം. എന്നാൽ 1 ടി ബി സ്റ്റോറേജ് ലഭിക്കണമെങ്കിൽ 1,84900 രൂപ നൽകണം.

ഐഫോൺ 15 പ്രോ മാക്സിന്റെ 256 വാരിയന്റ് 1,59,900 രൂപയും 512 ജി ബി വാരിയന്റിന് 1,79,900 രൂപ നൽകണം. ഏറ്റവും മുൻനിരയിലുള്ള 1 ടി ബി പതിപ്പ് സ്വന്തമാക്കാൻ 1,99,900 രൂപ വേണം.

ഇന്ത്യക്ക് പുറത്ത് ഐ ഫോൺ15 സീരിസ് 799 ഡോളറിനു ലഭിക്കും. ഐഫോൺ 15 പ്ലസ് 899 ഡോളറിനു ആണ് വിപണിയിൽ ലഭ്യമാവുക. ഐ ഫോൺ 15 പ്രോ വില മുമ്പത്തേത് പോലെ തന്നെ 999 ഡോളറിനു ലഭിക്കും. എന്നാൽ ഐ ഫോൺ പ്രോ മാക്സ് സ്വന്തമാക്കാൻ 1,199 ഡോളർ നൽകണം


Full View


ഐ ഫോൺ 15 സീരിസിനായുള്ള പ്രീ ഓർഡറുകൾ സെപ്റ്റംബർ 15 മുതൽ ആരംഭിക്കും. മുൻനിര ഫോണുകൾ സെപ്റ്റംബർ 22 മുതൽ ഷിപിങ് ആരംഭിക്കുന്നതാണ്.

പ്രധാന സവിശേഷതകൾ

ഈ വർഷം ഐ ഫോണുകളിലെ ഏറ്റവും വലിയ പ്രത്യേകത യുഎസ്ബി - സി പോർട്ട്‌ ആണ് ചാർജ് ചെയ്യുന്നതിനായി ഉള്ളത്. ഐ ഫോണിൽ മുമ്പ് ഇത് ലഭ്യമല്ലായിരുന്നു.

ഐഫോൺ 15 ഡിസ്പ്ലേയ്ക്ക് 2000 നിറ്റ്സ് ഉണ്ട്. ഐഫോൺ 15 ന് 6.1 ഇഞ്ച് ഡിസ്പ്ലേ ആണ് ഉള്ളതെങ്കിലും ഐഫോൺ 15 പ്ലസിനു 6.7 ഇഞ്ച് ആണുള്ളത്. A16 ബയോണിക് ചിപ്പ് ആണ് പുതിയ ഐഫോൺ 15 ന് കരുത്തു പകരുന്നത്. രണ്ടാം തലമുറ അൾട്രാ വൈഡ് ബാൻഡ് ചിപ്പും ഇതിലുണ്ട്. പിങ്ക്, മഞ്ഞ, പച്ച നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്.

ആപ്പിളിന്റെ മുൻനിര മോഡൽ ആയ ഐ ഫോൺ 15 പ്രോ ,എന്നിവ ടൈറ്റാനിയം ബോഡിയിൽ ആണ് നിർമിച്ചത്. മികച്ച പ്രകടനം കാഴ്ച വെക്കാൻ ആദ്യ 3 നാനോ ചിപ്പ് ഈ മോഡലിൽ ഉണ്ടാവും. ഐ ഫോൺ പോലെ തന്നെ പ്രോ മോഡലിന് 6.1 ഇഞ്ച് സ്ക്രീൻ ആയിരിക്കും. പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലേ മികച്ച കാഴ്ച്ചാനുഭവം പ്രദാനം ചെയ്യുന്നു. പ്രോയിൽ സൂപ്പർ റെറ്റിന എക്സ്ഡി ആർ സംവിധാനം ഉണ്ട്.

ക്യാമറ

ഐ ഫോൺ 15, 15 പ്ലസ് മോഡലുകളിലെ പ്രാഥമിക ക്യാമറ 2 um ക്വാഡ് പിക്സൽ സെൻസറും f/ 1.6 അപ്പേർച്ചർ ഉള്ളക് 48 മെഗാ പിക്സൽ ക്യാമറയും വൈഡ് ആംഗിൾ ക്യാമറയും ആണ്. വീഡിയോ ചാറ്റുകൾക്കും സെൽഫിക്കും 12 മെഗാ പിക്സൽ ക്യാമറ ആണ് ലഭ്യമാവുക.

Tags:    

Similar News