സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രമെഴുതിയ ഐസക്‌സണ്‍ മസ്‌കിന്റെ ചരിത്രവും എഴുതുന്നു; പുസ്തകം സെപ്റ്റംബറില്‍ പുറത്തിറങ്ങും

  • ' ഇലോണ്‍ മസ്‌ക് ' എന്നാണു പുസ്തകത്തിന്റെ പേര്
  • മസ്‌കിന്റെ കുട്ടിക്കാലം മുതലുള്ള ചരിത്രം പുസ്തകത്തിലുണ്ടാവും
  • സെപ്റ്റംബര്‍ 12-ന് പുസ്തകം പുറത്തിറങ്ങും

Update: 2023-07-05 09:19 GMT

ആപ്പിളിന്റെ സഹസ്ഥാപകന്‍, ചെയര്‍മാന്‍, സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രമെഴുതിയ അമേരിക്കന്‍ ജേണലിസ്റ്റും എഴുത്തുകാരനുമായ വാള്‍ട്ടര്‍ ഐസക്‌സണ്‍ ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രവും രചിക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 12-ന് പുസ്തകം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

' ഇലോണ്‍ മസ്‌ക് ' എന്നാണു പുസ്തകത്തിന്റെ പേര്. ഇപ്പോള്‍ ഈ പുസ്തകത്തിന്റെ പ്രീ ഓര്‍ഡര്‍ ബുക്കിംഗ് ആമസോണില്‍ ആരംഭിച്ചിട്ടുണ്ട്.

പുസ്തകത്തില്‍ മസ്‌കിന്റെ കുട്ടിക്കാലം, നേട്ടങ്ങള്‍, മൈന്‍ഡ് സെറ്റ് എന്നിവ പര്യവേക്ഷണം ചെയ്യുകയാണു ഐസക്‌സണ്‍.ദക്ഷിണാഫ്രിക്കയിലെ മസ്‌കിന്റെ കുട്ടിക്കാലം മുതലുള്ള ചരിത്രം പുസ്തകത്തിലുണ്ടാവും.

ഇലക്ട്രിക് വെഹിക്കിള്‍ (ഇവി), സ്വകാര്യ ബഹിരാകാശ പര്യവേക്ഷണം, കൃത്രിമ ബുദ്ധി എന്നിവയിലെ മുന്നേറ്റങ്ങള്‍ക്കു മസ്‌ക് വഹിച്ച പങ്ക് വളരെ വലുതാണ്. ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ സിഇഒ, ട്വിറ്ററിന്റെ ഉടമ എന്നീ പദവികളും മസ്‌ക് വഹിക്കുന്നുണ്ട്.

എഴുത്തുകാരന്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ ആകട്ടെ, ലോകം അറിയുന്ന പുസ്തക രചയിതാവാണ്. അദ്ദേഹം 2011-ല്‍ സ്റ്റീവ് ജോബ്‌സിനെ കുറിച്ചെഴുതിയ ജീവചരിത്രം ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ കൂടിയാണ്. ഇന്നും അത് ബെസ്റ്റ് സെല്ലര്‍ പട്ടികയിലിടം കണ്ടെത്തുന്നുണ്ട്.

Tags:    

Similar News