യു എസ് കോൺഗ്രസ് ഓഫീസുകളിൽ ചാറ്റ് ജിപിടിക്കു നിയന്ത്രണം ഏർപ്പെടുത്തി; മറ്റു ചാറ്റ്ബോട്ടുകൾക്ക് പൂർണവിലക്ക്
- ഒരു വിഭാഗം ജീവനക്കാർക്ക് ചാറ്റ് ജിപിടി പ്ലസ്
- മറ്റു ചാറ്റ് ബോട്ടുകളൊന്നും ഉപയോഗിക്കാൻ ജീവനക്കാരെ അനുവദിക്കില്ല
- എഐ വ്യവസായത്തെ നിയന്ത്രിക്കുന്നതിനു നിയമം പാസാക്കണമെന്ന കോൺഗ്രസിൽ ആവശ്യം
യു എസ് കോൺഗ്രസ് ഓഫീസുകളിൽ ചാറ്റ് ബോട്ടുകളുടെ ഉപയോഗം നിയന്ത്രിച്ച് യു എസ് കോൺഗ്രസ് ജീവനക്കാർക്ക് നോട്ടീസ് അയച്ചു. മൈക്രോ സോഫ്റ്റ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഓപ്പൺ എ ഐഉടമസ്ഥതയിൽ ഉള്ള ചാറ്റ് ജി പി ടി ഉൾപ്പെടെയുള്ള ചാറ്റ്ബോറ്റുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് വേണ്ടി നിയമങ്ങൾ രൂപീകരിച്ചത്തിന്റെ ഭാഗമായാണ് ഈ നീക്കം
ചാറ്റ് ജിപിടി പ്ലസ് മാത്രം
ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ കാതറിൻ എൽ. സ്‌പിൻഡോർ ഹൗസ് ജീവനക്കാർക്കുള്ള നിർദ്ദേശങ്ങൾ ഉൾപെടുത്തിയത് ,"ചാറ്റ് ജി പി ടി ഉൽപ്പന്നത്തിന്റെ ചാറ്റ് ജിപിടി പ്ലസ് പതിപ്പ് മാത്രം ഒരു വിഭാഗം ജീവനക്കാർക്ക് ഉപയോഗിക്കാൻ അധികാരമുള്ളൂ." പ്രതിമാസം 20 ഡോളർ സബ്സ്ക്രിപ്ഷൻ ചാർജ് ആണ് ചാറ്റ് ജിപി ടി പ്ലസ് ഉപയോഗിക്കാൻ കമ്പനി ഈടാക്കുന്നത്.ചാറ്റ് ജി പി ടി പ്ലസ് ഒഴികെയുള്ള മറ്റു ചാറ്റ് ബോട്ടുകളൊന്നും ഉപയോഗിക്കാൻ ജീവനക്കാരെ അനുവദിക്കില്ല
കോൺഗ്രസ് ഹൌസ് ഓഫീസുകൾക്ക് ദൈനദിന ജോലികൾക്ക് ചാറ്റ് ജിപിടി ഉപയോഗിക്കാൻ ജീവനിക്കാർക്ക് അനുവാദമില്ല. സെൻസിറ്റീവ് വിവരങ്ങൾ ഉപയോഗിച്ചുള്ള ചാറ്റ് ജി പി ടി ഉപയോഗവും വിലക്കിയിട്ടുണ്ട്.ചാറ്റ് ജിപിടി ഉപയോഗിക്കേണ്ട സന്ദർഭങ്ങളിൽ സ്വകാര്യത ക്രമീകരണം നടത്തിയ ശേഷം മാത്രം ചാറ്റ് ജിപി ടി ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
എവിടെ ഉപയോഗിക്കാം
ഗവേഷണത്തിനും അതുപോലെയുള്ള വിഷയങ്ങൾക്ക് മാത്രമേ ചാറ്റ് ജി പി ടി ഉപയോഗം അനുവദിക്കുകയുള്ളു. ഓഫീസ് പ്രവർത്തങ്ങൾക്ക് എങ്ങനെ ഉപയോഗ പ്രദമാവും എന്നും ചാറ്റ് ജിപിടി ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് പരീക്ഷണ വിധേയമാക്കാവുന്നതാണ്.
എഐ വ്യവസായത്തെ നിയന്ത്രിക്കുന്നതിനു നിയമം പാസാക്കണമെന്ന കോൺഗ്രസിൽ ആവശ്യം ഉയർന്നതിനെ തുടർന്നാണ് ഇങ്ങനെ ഒരു നീക്കം
ആപ്പിൾ,സാംസങ് പോലുള്ള വൻ ടെക് കമ്പനികൾ ജീവനക്കാരുടെ ചാറ്റ് ജി പി ടി ഉപയോഗം വിലക്കിയിരുന്നു. ഇത്തരം ടൂളുകൾ വഴി രഹസ്യ വിവരങ്ങൾ ചോർന്നേക്കാം എന്ന് ആശങ്കയിൽ ആണ് ഈ കമ്പനികൾ വിലക്കേർപ്പെടുത്തിയത്