ഗൂഗിൾ ബാർഡിൽ മലയാളത്തിലും ചോദിക്കാം! 40 ഭാഷകളിൽ കൂടി ലഭ്യമാവും
- മലയാളം ഉൾപ്പെടെ ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബംഗാളി. കന്നട, ഉറുദു, തുടങ്ങി വിവിധ ഭാഷകളിൽ ബാർഡ് സേവനം
- ബാർഡ് പ്രതികരണങ്ങൾ ഓഡിയോ രൂപത്തിൽ
- ടോണും ശൈലിയും മാറ്റാനുള്ള സൗകര്യം ഇംഗ്ലീഷിൽ മാത്രം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ടെക് കമ്പനികൾ പൂർണമായി പ്രയോജനപ്പെടുത്തുന്നു. ഗൂഗിൾ ബാർഡ് സേവനം 40 ഭാഷകളിൽ കൂടെ ലഭ്യമാവും. മലയാളം ഉൾപ്പെടെ ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബംഗാളി. കന്നട, ഉറുദു, തുടങ്ങി വിവിധ ഭാഷകളിൽ ബാർഡ് സേവനം ലഭ്യമാവും.
ഈ വർഷം മാർച്ചിൽ ആരംഭിച്ച ഗൂഗിൾ ബാർഡ് യു കെ യിലും യു എസിലുമാണ് ആദ്യം അവതരിപ്പിച്ചത്. വെയ്റ്റിംഗ് പോസ്റ്റുകൾ നീക്കം ചെയ്തതുൾപ്പെടെ ഒട്ടേറെ മാറ്റങ്ങളാണ് ബാർഡ് വരുത്തിയത്. 180 രാജ്യങ്ങളിലേക്ക് അതിന്റെ സേവനം വിപുലീകരിച്ചതായും കമ്പനി പ്രഖ്യാപിച്ചിരുന്നു.
പുതിയ ഫീച്ചറുകൾ
ഉപയോക്താക്കൾക്ക് ബാർഡ് പ്രതികരണങ്ങൾ ഓഡിയോ രൂപത്തിൽ കേൾക്കാനാവും. ഈ ഫീച്ചർ ഇപ്പോൾ 40 ഭാഷകളിലും ലഭ്യമാണ്. ബാർഡിന്റെ പ്രതികരണങ്ങളുടെ ടോണും ശൈലിയും വിവിധ രീതിയിൽ മാറ്റാൻ ഉള്ള സംവിധാനവും ലഭ്യമാണ് .കൂടാതെ ഉപയോക്താക്കൾക്ക് നിർദേശങ്ങളിൽ ചിത്രങ്ങൾ ഉൾപ്പെടുത്താനും കഴിയും. തുടർന്ന് ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും ബാർഡിന് സാധിക്കും.നിലവിൽ രണ്ടു ഫീച്ചറുകളും ഇംഗ്ലീഷിൽ മാത്രം ലഭ്യമാവും. ഭാവിയിൽ കൂടുതൽ ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിനു കമ്പനി പദ്ധതിയിടുന്നു.