എന്തു കൊണ്ട് ഐഫോണ്‍ 15 പ്രോമാക്‌സിന് ഡിമാന്‍ഡ് കൂടുന്നു ?

ഈ വര്‍ഷം 80 ദശലക്ഷം ഐഫോണ്‍ 15 വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2023-09-18 11:10 GMT

സെപ്റ്റംബര്‍ 12ന് ലോഞ്ച് ചെയ്ത ഐഫോണ്‍ 15 സീരീസില്‍ ആകെ നാല് മോഡലുകളാണ് അവതരിപ്പിച്ചത്. ഇതില്‍ ഐഫോണ്‍ 15 പ്രോമാക്‌സ് മോഡലിന് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.

എന്തുകൊണ്ട് ഐഫോണ്‍ 15 പ്രോമാക്‌സ് ?

ഐഫോണ്‍ 15 പ്രോമാക്‌സ് വിപണിയില്‍ വന്‍ ഡിമാന്‍ഡ് അനുഭവപ്പെടാനുള്ള കാരണം അതിന്റെ ടെലി ഫോട്ടോ ക്യാമറയാണ്.

5 തവണ വരെ സൂം ഇന്‍ ചെയ്യാന്‍ കഴിയുന്ന ടെലിഫോട്ടോ ക്യാമറയാണ് ഐഫോണ്‍ 15 പ്രോമാക്‌സിനുള്ളത്.

ഐഫോണ്‍ 15 പ്രോ മോഡലിന് 3 തവണ മാത്രമാണ് സൂം ഇന്‍ ചെയ്യാന്‍ സാധിക്കുന്നത്.

മൂന്ന് മോഡലുകള്‍

ഐഫോണ്‍ 15 പ്രോ മാക്‌സ് സീരീസില്‍ മൊത്തം മൂന്നു മോഡലുകളാണുള്ളത്.

ഇവയാണ് മൂന്നു മോഡലുകള്‍

iPhone 15 Pro Max (256 GB): Rs 1,59,900

iPhone 15 Pro Max (512 GB): Rs 1,79,900

iPhone 15 Pro Max (1 TB): Rs 1,99,൯൦൦

നാച്ചുറല്‍ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം നിറങ്ങളിലുള്ള ഐഫോണ്‍15 പ്രോ മാക്‌സ്, എല്ലാ സ്റ്റോറേജ് വേരിയന്റുകള്‍ക്കും ഡെലിവറിക്കായി നവംബര്‍ 2 മുതല്‍ 8 വരെയുള്ള ദിവസങ്ങള്‍ കാത്തിരിക്കണം. എന്നാല്‍ ടൈറ്റാനിയം ബ്ലൂ, ടൈറ്റാനിയം ബ്ലാക്ക് നിറങ്ങളിലുള്ള ഫോണുകള്‍ ഒക്ടോബര്‍ പകുതിയോടെ ഡെലിവറി ചെയ്യാനാകുമെന്നാണ് റിപ്പോര്‍ട്ട്.

ഡെലിവറിയില്‍ കാലതാമസം നേരിടും

ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലിന്റെ ഡെലിവറി വൈകുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ്സില്‍ ഈ മോഡല്‍ ലഭിക്കാന്‍ നവംബര്‍ മാസം വരെ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ ഈ മോഡല്‍ ലഭിക്കണമെങ്കില്‍ ഒക്ടോബര്‍ 16 വരെ കാത്തിരിക്കണമെന്നും റിപ്പോര്‍ട്ടുണ്ട്.

കസ്റ്റമേഴ്‌സില്‍ നിന്നും ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതു കൊണ്ടു മാത്രമല്ല, ഈ മോഡലിന്റെ ഉല്‍പ്പാദനം വൈകി ആരംഭിച്ചതും ഡെലിവറി വൈകാന്‍ കാരണമാകും.

ഈ വര്‍ഷം 80 ദശലക്ഷം ഐഫോണ്‍ 15 വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News