ആപ്പിള്‍ ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് മസ്‌ക്‌

  • ഓപ്പണ്‍ എഐയുമായി ആപ്പിള്‍ സഹകരിക്കാന്‍ തീരുമാനിച്ചതാണ് മസ്‌ക്കിനെ പ്രകോപിപ്പിച്ചത്
  • മസ്‌ക്കിന്റെ ഉടമസ്ഥയിലുള്ള കമ്പനികളിലായിരിക്കും നിരോധനമേര്‍പ്പെടുത്തുകയെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്
  • ആപ്പിള്‍ ഡിവൈസുകളുമായി ചാറ്റ് ജിപിടിയെ ഇന്റഗ്രേറ്റ് ചെയ്യുന്നതിലൂടെ യൂസര്‍മാരുടെ ഡാറ്റ ചോരുമെന്നാണ് മസ്‌ക് ആരോപിക്കുന്നത്

Update: 2024-06-11 06:35 GMT

ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് മേല്‍ ബഹിഷ്‌കരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക് രംഗത്ത്.

മസ്‌ക്കിന്റെ ഉടമസ്ഥയിലുള്ള കമ്പനികളിലായിരിക്കും നിരോധനമേര്‍പ്പെടുത്തുകയെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്.

ഓപ്പണ്‍ എഐയുമായി ആപ്പിള്‍ സഹകരിക്കാന്‍ തീരുമാനിച്ചതാണ് മസ്‌ക്കിനെ പ്രകോപിപ്പിച്ചത്.

ഈ വര്‍ഷം അവസാനത്തോടെ ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ്, മാക് കമ്പ്യൂട്ടറുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് ചാറ്റ് ജിപിടി ഇന്റഗ്രേറ്റ് ചെയ്യുമെന്നാണ് ആപ്പിള്‍ ജൂണ്‍ 10 ന് നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 18-ലാണ് ചാറ്റ്് ജിപിടിയെ ഇന്റഗ്രേറ്റ് ചെയ്യുക.

അതേസമയം,

ആപ്പിള്‍ ഡിവൈസുകളുമായി ചാറ്റ് ജിപിടിയെ ഇന്റഗ്രേറ്റ് ചെയ്യുന്നതിലൂടെ യൂസര്‍മാരുടെ ഡാറ്റ ചോരുമെന്നാണ് മസ്‌ക് ആരോപിക്കുന്നത്. എന്നാല്‍ യൂസര്‍മാരുടെ ഡാറ്റ ട്രാക്ക് ചെയ്യില്ലെന്നും മുന്‍കരുതല്‍ എടുക്കുമെന്നും ആപ്പിള്‍ പറഞ്ഞു.

Tags:    

Similar News