ഇനി എഐ വിംബിള്‍ഡണില്‍ കമന്ററി പറയും

  • കമന്ററി ഓണാക്കാനോ ഓഫാക്കാനോ കാഴ്ചക്കാര്‍ക്ക് സൗകര്യമുണ്ടാകും
  • സ്‌പോര്‍ട്‌സ് കമന്ററിക്ക് എഐ ഉപയോഗിക്കുന്നത് ഇതാദ്യമല്ല
  • വീഡിയോ ഹൈലൈറ്റുകള്‍ സൃഷ്ടിക്കുന്നതിനു എഐ ഉപയോഗിച്ചിട്ടുണ്ട്
;

Update: 2023-07-06 11:59 GMT
ai will do commentary at wimbledon
  • whatsapp icon

ഏതൊരു മത്സരത്തിന്റെയും ത്രില്‍ അഥവാ ആവേശം എന്നത് മത്സരാര്‍ഥികളുടെ പോരാട്ടവീര്യം മാത്രമല്ല, കമന്ററി കൂടി ഉള്‍പ്പെടുന്നതാണ്.

കേരളത്തിന്റെ ഖ്യാതി ലോകമെമ്പാടും അറിയിച്ച നെഹ്‌റു ട്രോഫി വള്ളം കളിക്കിടെ പറയുന്ന കമന്ററി ഉദാഹരണമാണ്. കമന്ററി ഇല്ലാത്തൊരു വള്ളംകളിയെ കുറിച്ച് നമ്മള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമോ ?

നല്ല ഒഴുക്കോടെ പറയാനുള്ള കഴിവ് മാത്രമല്ല, മത്സരയിനത്തെ കുറിച്ചും നാടിന്റെ ചരിത്രത്തെ കുറിച്ചും നല്ല അറിവും ധാരണയും വേണം കമന്ററി പറയാന്‍. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് കമന്ററി പറയുന്നത് മിക്കവാറും മുന്‍ കളിക്കാര്‍ തന്നെയായിരിക്കും. ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങളെ പോലെ തന്നെ കമന്ററിയിലൂടെ പ്രശ്‌സതരായ നിരവധി പേരുണ്ട്. ഹര്‍ഷ ബോഗ്‌ലെ, ജോണ്‍ മേഡന്‍, ബോബ് കോസ്റ്റാസ് തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കറും രവി ശാസ്ത്രിയും സഞ്ജയ് മഞ്ചരേക്കറും ഇത്തരത്തില്‍ കമന്ററിയിലും ശോഭിച്ചവരാണ്.

എന്നാല്‍ ഇതാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) കടന്നുവരവോടെ, മത്സരങ്ങളുടെ കമന്ററി പറയാന്‍ ഇപ്പോള്‍ മനുഷ്യരുടെ ആവശ്യമില്ലെന്ന സാഹചര്യം വന്നിരിക്കുകയാണ്.

ഇപ്രാവിശ്യം ഇത് ആദ്യമായി ലോക പ്രശസ്ത ടെന്നീസ് ടൂര്‍ണമെന്റായ വിബിംള്‍ഡണില്‍ എഐ കമന്റി കേള്‍ക്കാനാകും. ഐബിഎം ആണ് ഇതിനു നേതൃത്വം നല്‍കിയത്.

വിബിംള്‍ഡണ്‍ വെബ്‌സൈറ്റിലും ആപ്പിലും എഐ കമന്ററി ലഭിക്കും.

വിബിംള്‍ഡണ്‍ ടൂര്‍ണമെന്റിന്റെ ദീര്‍ഘകാല കോര്‍പറേറ്റ് പാര്‍ട്ണറാണ് ഐബിഎം.

മത്സരത്തിലെ ഹൈലൈറ്റ്‌സിന്റെ വീഡിയോകള്‍ക്ക് കമന്ററിയും ക്യാപ്ഷനും നല്‍കുന്ന ഒരു പുതിയ എഐ കമന്ററി സംവിധാനം ഐബിഎം സൃഷ്ടിച്ചിരിക്കുകയാണ്.

ടെന്നീസ് കോര്‍ട്ടില്‍ നിന്നും എഐ കാമറകള്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മത്സരത്തെയും കളിക്കാരെയും വിശകലനം നടത്തി കമന്ററി നല്‍കുകയാണ് പുതിയ എഐ സംവിധാനത്തിലൂടെ ചെയ്യുന്നത്.

കമന്ററി ഓണാക്കാനോ ഓഫാക്കാനോ കാഴ്ചക്കാര്‍ക്ക് സൗകര്യമുണ്ടാകും. പന്ത് റാക്കറ്റില്‍ ഇടിക്കുന്നതും കാണികളുടെ ആര്‍പ്പുവിളിയും പോലെയുള്ള കോര്‍ട്ടിലെ ബഹളങ്ങള്‍ മാത്രം കേള്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാനും സൗകര്യമുണ്ട്.

സ്‌പോര്‍ട്‌സ് കമന്ററിക്ക് എഐ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം ഏപ്രിലില്‍ യുഎസ് മാസ്റ്റേഴ്‌സ് ഗോള്‍ഫ് മത്സരത്തിനിടെ എഐ കമന്ററി ഉണ്ടായിരുന്നു.

ലൈവ് കമന്ററി പറയുന്ന മനുഷ്യരെ എപ്പോള്‍ വേണമെങ്കിലും എഐ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ പദ്ധതിയില്ലെന്നു ഐബിഎം പറഞ്ഞു.

കളിയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ടെന്നീസ് പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് ഇതാദ്യമല്ല. സമീപ വര്‍ഷങ്ങളില്‍, കളിക്കാരുടെ മുഖഭാവവും ജനക്കൂട്ടം സൃഷ്ടിക്കുന്ന ശബ്ദവും ഉപയോഗിച്ച് മത്സരത്തിന്റെ പിരിമുറുക്കവും നിര്‍ണായകവുമായ നിമിഷങ്ങള്‍ കണ്ടെത്തുന്നതിനും വീഡിയോ ഹൈലൈറ്റുകള്‍ സൃഷ്ടിക്കുന്നതിനും എഐ ഉപയോഗിച്ചിട്ടുണ്ട്.

Tags:    

Similar News