ആഗോള വിപണിയുടെ ചുവടു പിടിച്ച് സൂചികകൾ; സെൻസെക്സ് 59,000 -ത്തിനു മുകളിൽ
കൊച്ചി: ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന ട്രെന്‍ഡും വിപണിയെ ഇന്ന് സഹായിച്ചു. സെൻസെക്സ് 146.59 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്നു 59,107.19 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 25.30 പോയിന്റ് അഥവാ 0.14 ശതമാനം നേട്ടത്തിൽ 17,512.25 ലും ക്ലോസ് ചെയ്തു. . എൻ എസ് ഇ-യിൽ എച്ച്ഡിഎഫ്സി, റിലയൻസ്, ആക്സിസ് ബാങ്ക്, നെസ്‌ലെ, ഐ ടി സി, എന്നീ ഓഹരികളെല്ലാം നേട്ടത്തിൽ അവസാനിച്ചു. എൻ ടി പി സി, ജെ എസ് ഡബ്ലിയു സ്റ്റീൽ, എസ് […]
കൊച്ചി: ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന ട്രെന്‍ഡും വിപണിയെ ഇന്ന് സഹായിച്ചു. സെൻസെക്സ് 146.59 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്നു 59,107.19 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 25.30 പോയിന്റ് അഥവാ 0.14 ശതമാനം നേട്ടത്തിൽ 17,512.25 ലും ക്ലോസ് ചെയ്തു.
.
എൻ എസ് ഇ-യിൽ എച്ച്ഡിഎഫ്സി, റിലയൻസ്, ആക്സിസ് ബാങ്ക്, നെസ്‌ലെ, ഐ ടി സി, എന്നീ ഓഹരികളെല്ലാം നേട്ടത്തിൽ അവസാനിച്ചു.
എൻ ടി പി സി, ജെ എസ് ഡബ്ലിയു സ്റ്റീൽ, എസ് ബി ഐ, ബജാജ് ഫിന്‍സെര്‍വ്, കോൾ ഇന്ത്യ എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.
നിഫ്റ്റി മിഡ് ക്യാപ് 100, നിഫ്റ്റി സ്മാൾ ക്യാപ് 100 എന്നിവ നേരിയ നേട്ടത്തിൽ അവസാനിച്ചു. എന്നാൽ നിഫ്റ്റി ഓട്ടോ, ഐടി, പിഎസ് യു ബാങ്ക്, മീഡിയ എന്നിവ നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്.
കേരള കമ്പനികളിൽ വി ഗാർഡ് 7.75 രൂപ ഉയർന്നു 254.45-ൽ മികച്ച നേട്ടം കൈവരിച്ചു.
"യുകെയിലെ സിപിഐ 40 വർഷത്തെ ഉയർച്ചയിലെത്തിയത് യൂറോപ്യൻ വിപണികളുടെ മുന്നേറ്റം തടസ്സപ്പെടുത്തുന്ന ലക്ഷണമുണ്ട്. എന്നിരുന്നാലും, ആരോഗ്യകരമായ കോർപ്പറേറ്റ് ഫല പ്രഖ്യാപനങ്ങൾ മൂലം ശക്തമായ യുഎസ് വിപണി ആഭ്യന്തര വിപണിയിലെ പോസിറ്റീവ് പ്രവണത നിലനിർത്താൻ സഹായിക്കുന്നു. വർദ്ധിച്ചുവരുന്ന യുഎസ് എണ്ണ വിതരണം മൂലം കുറയുന്ന വില ഇന്ത്യക്കു ഗുണകരമാകും", ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.
ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. എന്നാൽ, ടോക്കിയോ (101.24) നേട്ടത്തിലാണ്. 3.30-നു സിംഗപ്പൂർ എസ് ജി എക്സ് 15.50 പോയിന്റ് താഴ്ന്നു 17,479.50 ൽ പാരം നടക്കുന്നു.
ഇന്നലെ അമേരിക്കന്‍-യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ സെന്‍സെക്സ് 549.62 പോയിന്റ് ഉയര്‍ന്ന് 58,960.60 ലും, നിഫ്റ്റി 175.15 പോയിന്റ് നേട്ടത്തോടെ 17,486.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.59 ശതമാനം ഉയര്‍ന്ന് 90.50 ഡോളറായി.
രൂപ ഡോളറിനെതിരെ 82.37-ൽ നിൽക്കുന്നു.