രാജ്കോട്ട് വിൻഡ് യൂണിറ്റ്: ഐനോക്സ് വിൻഡ് ഓഹരികൾക്ക് കുതിപ്പ്

ഐനോക്‌സ് വിൻഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.64 ശതമാനം ഉയർന്നു. ഗുജറാത്തിലെ രാജ്കോട്ടിൽ ഇന്ത്യയിലെ ആദ്യത്തെ 3.3 മെഗാ വാട്ടിന്റെ വിൻഡ് ടർബൈൻ യൂണിറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ആഗോളതലത്തിൽ പ്രശസ്തമായ എഎംഎസ്‌സി വികസിപ്പിച്ച 3.3 മെഗാവാട്ട് കാറ്റാടിയിൽ 100 മീറ്റർ ട്യൂബുലാർ ടവറും, 146 മീറ്റർ റോട്ടർ ബ്ലേഡുകളും ഉൾപ്പെടുന്നു. പരമാവധി ചെലവ് കുറയ്ക്കുന്നതിനു ഇത് സഹായിക്കുന്നു. അതിനാൽ വിപണിയിൽ സുസ്ഥിരമായ മേൽക്കൈ കമ്പനിക്ക് ലഭിക്കും. ഓഹരി ഇന്ന് 139.45 രൂപയിൽ വ്യാപാരം […]

Update: 2022-09-28 09:30 GMT

ഐനോക്‌സ് വിൻഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.64 ശതമാനം ഉയർന്നു. ഗുജറാത്തിലെ രാജ്കോട്ടിൽ ഇന്ത്യയിലെ ആദ്യത്തെ 3.3 മെഗാ വാട്ടിന്റെ വിൻഡ് ടർബൈൻ യൂണിറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ആഗോളതലത്തിൽ പ്രശസ്തമായ എഎംഎസ്‌സി വികസിപ്പിച്ച 3.3 മെഗാവാട്ട് കാറ്റാടിയിൽ 100 മീറ്റർ ട്യൂബുലാർ ടവറും, 146 മീറ്റർ റോട്ടർ ബ്ലേഡുകളും ഉൾപ്പെടുന്നു. പരമാവധി ചെലവ് കുറയ്ക്കുന്നതിനു ഇത് സഹായിക്കുന്നു. അതിനാൽ വിപണിയിൽ സുസ്ഥിരമായ മേൽക്കൈ കമ്പനിക്ക് ലഭിക്കും. ഓഹരി ഇന്ന് 139.45 രൂപയിൽ വ്യാപാരം ആരംഭിച്ച് 147.85 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന്, 0.82 ശതമാനം നേട്ടത്തിൽ 141.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News