വിപണി നേട്ടത്തോടെ തുടക്കം; നിഫ്റ്റി 17,600ന് മുകളില്‍
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ ആഭ്യന്തര വിപണി തിങ്കളാഴ്ച്ച മുന്നേറ്റത്തേടെ ആദ്യഘട്ട വ്യാപാരത്തിന് തുടക്കം കുറിച്ചു. ബിഎസ്ഇ സെന്‍സെക്സ് 286.36 പോയിന്റ് ഉയര്‍ന്ന് 59,089.69ലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 77.9 പോയിന്റ് ഉയര്‍ന്ന് 17,617.35 ല്‍ എത്തി. ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഐടിസി, എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ആദ്യ ഘട്ടവ്യാപാരത്തില്‍ പ്രധാന നേട്ടക്കാര്‍. ഇതിനു വിപരീതമായി, നെസ്ലെ, പവര്‍ഗ്രിഡ്, മഹീന്ദ്ര […]
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ ആഭ്യന്തര വിപണി തിങ്കളാഴ്ച്ച മുന്നേറ്റത്തേടെ ആദ്യഘട്ട വ്യാപാരത്തിന് തുടക്കം കുറിച്ചു. ബിഎസ്ഇ സെന്‍സെക്സ് 286.36 പോയിന്റ് ഉയര്‍ന്ന് 59,089.69ലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 77.9 പോയിന്റ് ഉയര്‍ന്ന് 17,617.35 ല്‍ എത്തി.
ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഐടിസി, എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ആദ്യ ഘട്ടവ്യാപാരത്തില്‍ പ്രധാന നേട്ടക്കാര്‍.
ഇതിനു വിപരീതമായി, നെസ്ലെ, പവര്‍ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ റെഡ്ഡീസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയുടെ ഓഹരികള്‍ നഷ്ടം നേരിടുന്നുണ്ട്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറയുന്നു: യുഎസിലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കണക്കുകളും വെള്ളിയാഴ്ച പുറത്തുവിട്ട തൊഴില്‍ ഡാറ്റയും ഓഹരിവിപണിയുടെ വീക്ഷണകോണില്‍ അനുകൂലമാണ്. ഓഗസ്റ്റിൽ 3,15,000 തൊഴിലവസരങ്ങള്‍ തുടരുന്നത് ശക്തമായ സമ്പദ് വ്യവസ്ഥയെ സൂചിപ്പിക്കുന്നു. ഇത് സെപ്തംബര്‍ 21 ന് നടക്കുന്ന യുഎസ് ഫെഡ് പണ നയത്തില്‍ ഒരു കടുത്ത തീരുമാനത്തിന് ഇടയാക്കാം. എന്നാല്‍ തൊഴിലില്ലായ്മ 3.5% ല്‍ നിന്ന് 3.7% ആയി ഉയരുകയും വേതന വളര്‍ച്ച കുറയുകയും ചെയ്യുന്നത് മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. അത് നിരക്ക് വര്‍ധന ഫലം നൽകുന്നു എന്നതിന്റെ തെളിവാണ്. ഫെഡ് ഈ മാസം വീണ്ടും നിരക്ക് 75 ബസിസ് പോയിന്റ് ഉയര്‍ത്തിയേക്കും. വര്‍ധനവ് 50 ബിപി ആയിരിക്കാനും സാധ്യതയുണ്ട്. എന്തായാലും അത് വിപണിയെ അത്ഭുതപ്പെടുത്താന്‍ സാധ്യതയില്ല.
"നിലവില്‍ ആഗോളതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിപണിയാണ് ഇന്ത്യ. വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായി മാറിയത് വിപണിക്ക് കരുത്ത് പകര്‍ന്നു. ഡെറിവേറ്റീവ് ഡാറ്റ ഉയര്‍ന്ന ചാഞ്ചാട്ടം ഉണ്ടാവുമെന്നതിനെ സൂചിപ്പിക്കുന്നു", അദ്ദേഹം തുടർന്നു.
വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 36.74 പോയിന്റ് അല്ലെങ്കില്‍ 0.06 ശതമാനം ഉയര്‍ന്ന് 58,803.33 ല്‍ എത്തി. നിഫ്റ്റി 3.35 പോയിന്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 17,539.45 ല്‍ അവസാനിച്ചു.
ഏഷ്യയിലെ മറ്റ് വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ തിങ്കളാഴ്ച താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം മിഡ്-സെഷന്‍ ഡീലുകളില്‍ ഷാങ്ഹായ് നേട്ടത്തോടെ മുന്നേറുന്നു.
വെള്ളിയാഴ്ച യുഎസ് വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാൽ, യൂറോപ്പിലെ വിപണികള്‍ വെള്ളിയാഴ്ച ഉയര്‍ന്ന നിലവാരത്തിലായിരുന്നു.
ബ്രെന്റ് ക്രൂഡ് 1.9 ശതമാനം ഉയര്‍ന്ന് ബാരലിന് 94.79 ഡോളറിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐകള്‍) വെള്ളിയാഴ്ച 8.79 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റു.