ആഗോള പ്രവണതകളില്‍ തട്ടി ആദ്യഘട്ട വ്യാപാരത്തില്‍ ഇടിവ്
മുംബൈ: ദുര്‍ബലമായ ആഗോള വിപണികള്‍ക്കിടയില്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ ആഭ്യന്തര വിപണികളില്‍ ഇടിവ്. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു. ബിഎസ്ഇ സെന്‍സെക്സ് 898.61 പോയിന്റ് ഇടിഞ്ഞ് 58,638.46 ലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 273.75 പോയിന്റ് താഴ്ന്ന് 17,485.55 ല്‍ എത്തി. എങ്കിലും അല്പം ആശ്വാസം പോലെ രാവിലെ 10.30 -നു സെന്‍സെക്സ് 277 പോയിന്റ് താഴ്ന്ന് 59,245 ലെത്തി. അതുപോലെ, നിഫ്റ്റി 82 പോയിന്റ് താഴ്ന്ന് 17,677 ല്‍ എത്തിയിട്ടുണ്ട്. റിലയന്‍സ് […]
മുംബൈ: ദുര്‍ബലമായ ആഗോള വിപണികള്‍ക്കിടയില്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ ആഭ്യന്തര വിപണികളില്‍ ഇടിവ്.
ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു.
ബിഎസ്ഇ സെന്‍സെക്സ് 898.61 പോയിന്റ് ഇടിഞ്ഞ് 58,638.46 ലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 273.75 പോയിന്റ് താഴ്ന്ന് 17,485.55 ല്‍ എത്തി.
എങ്കിലും അല്പം ആശ്വാസം പോലെ രാവിലെ 10.30 -നു സെന്‍സെക്സ് 277 പോയിന്റ് താഴ്ന്ന് 59,245 ലെത്തി. അതുപോലെ, നിഫ്റ്റി 82 പോയിന്റ് താഴ്ന്ന് 17,677 ല്‍ എത്തിയിട്ടുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടി, ബാങ്കിംഗ് ഓഹരികള്‍ നഷ്ടത്തിലായതും ഇന്ന് വിപണിയെ ബാധിച്ചു.
ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്നോളജീസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന ഓഹരികൾ.
.
ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഏഷ്യയിലെ മറ്റ് ഓഹരി വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ താഴ്ന്ന വ്യാപാരത്തിലാണ. എന്നാൽ, മിഡ്-സെഷന്‍ ഡീലുകളില്‍ ഷാങ്ഹായ് നേട്ടത്തിലാണ്.
'യുഎസ് വിപണികള്‍ ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ഇതേ തുടര്‍ന്ന് ഏഷ്യന്‍ വിപണികളിലുണ്ടായ ബലഹീനത നിരീക്ഷിക്കുന്നതിലൂടെ ആഭ്യന്തര ഓഹരികള്‍ വ്യാഴാഴ്ച ആദ്യ ഘട്ട വ്യാപാരത്തില്‍ താഴേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്," മേത്ത ഇക്വിറ്റീസിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറഞ്ഞു.
ബ്രെന്റ് ക്രൂഡ് ബാരലിന് 2.84 ശതമാനം ഇടിഞ്ഞ് 96.49 യുഎസ് ഡോളറിലെത്തി.
ചൊവ്വാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 4,165.86 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങി.