വിപണി തകർച്ച തുടരുന്നു; സെൻസെക്സ് 58,631-ൽ, നിഫ്റ്റി 274 പോയിന്റ് ഇടിഞ്ഞു
മുംബൈ: ദുര്‍ബലമായ ആഗോള വിപണികള്‍ക്കിടയില്‍ ആഭ്യന്തര വിപണിയും തകർച്ചയിലേക്ക് നീങ്ങുകയാണ്. ഉച്ചക്ക് 2 മണിയോടെ ബിഎസ്ഇ സെന്‍സെക്സ് 925 പോയിന്റ് ഇടിഞ്ഞ് 58,631 ലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 274 പോയിന്റ് താഴ്ന്ന് 17,489 ല്‍ എത്തി. ഐടി, ബാങ്കിംഗ് ഓഹരികള്‍ നഷ്ടത്തിലായതാണ് ഒരു പ്രധാന കാരണം. നിഫ്റ്റി 50-ലെ 50 ഓഹരികളിൽ 40 എണ്ണം താഴ്ചയിൽ വ്യാപാരം നടത്തുമ്പോൾ 10 എണ്ണം മാത്രം ഉയർച്ചയിലാണ്. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ടെക് […]
മുംബൈ: ദുര്‍ബലമായ ആഗോള വിപണികള്‍ക്കിടയില്‍ ആഭ്യന്തര വിപണിയും തകർച്ചയിലേക്ക് നീങ്ങുകയാണ്.
ഉച്ചക്ക് 2 മണിയോടെ ബിഎസ്ഇ സെന്‍സെക്സ് 925 പോയിന്റ് ഇടിഞ്ഞ് 58,631 ലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 274 പോയിന്റ് താഴ്ന്ന് 17,489 ല്‍ എത്തി.
ഐടി, ബാങ്കിംഗ് ഓഹരികള്‍ നഷ്ടത്തിലായതാണ് ഒരു പ്രധാന കാരണം.
നിഫ്റ്റി 50-ലെ 50 ഓഹരികളിൽ 40 എണ്ണം താഴ്ചയിൽ വ്യാപാരം നടത്തുമ്പോൾ 10 എണ്ണം മാത്രം ഉയർച്ചയിലാണ്.
ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്നോളജീസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന ഓഹരികൾ.
ടാറ്റ കൺസ്യൂമർ, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു.
സിംഗപ്പൂർ എസ ജി എക്സ് നിഫ്റ്റി -26 പോയിന്റ് കുറഞ്ഞു 17,484.00 ലാണ് വ്യാപാരം നടക്കുന്നത്.
ഏഷ്യയിലെ മറ്റ് ഓഹരി വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് ഷാങ്ഹായ് എന്നിവ താഴ്ന്ന വ്യാപാരത്തിലാണ്.
ബ്രെന്റ് ക്രൂഡ് ബാരലിന് 2.84 ശതമാനം ഇടിഞ്ഞ് 96.49 യുഎസ് ഡോളറിലെത്തി.
ചൊവ്വാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 4,165.86 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങി.