ദുബായിലേക്ക് തിരക്കേറുന്നു,കോവിഡിൻറെ നഷ്ടം നികത്താൻ വിമാനകമ്പനികൾ

 ഇക്കഴിഞ്ഞ മെയ് മാസം ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനയാത്രാ റൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് ദുബായിലേക്കെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള 20 തിരക്കേറിയ വിമാനയാത്രാ റൂട്ടുകളില്‍ ഏഴെണ്ണവും ദുബായിലേക്കുള്ളതാണെന്നും ഏവിയേഷന്‍ അനലറ്റിക്‌സ് കമ്പനിയായ സിറിയം പുറത്ത് വിട്ട ഡാറ്റയില്‍ പറയുന്നു. 2019ലും രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാന സര്‍വീസ് ദുബായ് വഴിയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 2019 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ഡെല്‍ഹി-ദുബായ് (218 വിമാന സര്‍വീസുകള്‍), മുബൈ- ദുബായ് (252 വിമാന സര്‍വീസുകള്‍) എന്നിവയിലാണ് ഏറ്റവുമധികം […]

Update: 2022-07-31 01:32 GMT
ഇക്കഴിഞ്ഞ മെയ് മാസം ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനയാത്രാ റൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് ദുബായിലേക്കെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള 20 തിരക്കേറിയ വിമാനയാത്രാ റൂട്ടുകളില്‍ ഏഴെണ്ണവും ദുബായിലേക്കുള്ളതാണെന്നും ഏവിയേഷന്‍ അനലറ്റിക്‌സ് കമ്പനിയായ സിറിയം പുറത്ത് വിട്ട ഡാറ്റയില്‍ പറയുന്നു.
2019ലും രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാന സര്‍വീസ് ദുബായ് വഴിയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 2019 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ഡെല്‍ഹി-ദുബായ് (218 വിമാന സര്‍വീസുകള്‍), മുബൈ- ദുബായ് (252 വിമാന സര്‍വീസുകള്‍) എന്നിവയിലാണ് ഏറ്റവുമധികം തിരക്കുണ്ടായിരുന്നത്. 20 തിരക്കേറിയ വിമാന യാത്രാ റൂട്ടുകളില്‍ നാലെണ്ണം ക്വാലാലംപൂരിലേക്കുള്ളതായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വ്യാപനം ആഗോളതലത്തില്‍ ഭീഷണി സൃഷ്ടിക്കാന്‍ തുടങ്ങിയ 2020 ജനുവരി മുതല്‍ വിമാനയാത്രകള്‍ക്ക് കര്‍ശന വിലക്ക് വന്നിരുന്നു. പിന്നീട് ഏകദേശം 2020 സെപ്റ്റംബര്‍ മുതലാണ് ചെറിയ തോതിലെങ്കിലും വിമാന സര്‍വീസുകള്‍ ആരംഭിച്ച് തുടങ്ങിയത്. തുടര്‍ച്ചയായി ഒന്‍പതു മാസം സര്‍വീസ് നടത്താതിരുന്നതോടെ കോടികളുടെ നഷ്ടമാണ് ഏവിയേഷന്‍ മേഖലയിലുണ്ടായത്. എന്നാല്‍ 2021 അവസാനം ആയതോടെ മിക്ക വിമാന സര്‍വീസുകളും പഴയ നിലയിലേക്ക് എത്തി. നഷ്ടം നികത്തുന്നതിനായി മിക്ക വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു.
സ്‌പൈസ് ജെറ്റിന് മൂക്കുകയറിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)
പരമാവധി 50 ശതമാനം ഫ്‌ളൈറ്റുകള്‍ ഉപയോഗിച്ച് മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് സ്‌പൈസ് ജെറ്റിന് ഡിജിസിഎ ഇക്കഴിഞ്ഞ ബുധനാഴ്ച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. എട്ട് ആഴ്ച്ചത്തേക്ക് സര്‍വീസ് നടത്തിയാല്‍ മതിയെന്നും കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സമയത്ത് സ്പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആകും തുടര്‍ നടപടികള്‍ എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ഡിജിസിഎ നടത്തിയ പരിശോധനയില്‍, സ്‌പൈസ് ജെറ്റിന്റെ സുരക്ഷാ മുന്‍കരുതലുകളും മെയിന്റനന്‍സും പര്യാപ്തമല്ല എന്ന് കണ്ടെത്തിയിരുന്നു.
ബോയിംഗ് 737 മാക്സ് സിമുലേറ്ററില്‍ 90 പൈലറ്റുമാര്‍ക്ക് ശരിയായ പരിശീലനം നല്‍കാത്തതിന് ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ സ്പൈസ്ജെറ്റിനും, പരിശീലന സംഘടനയായ സിഎസ്ടിപിഎല്ലിനും ഇക്കഴിഞ്ഞ ഏപ്രിലില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബോയിംഗ് 737 മാക്സ് വിമാനം പ്രവര്‍ത്തിപ്പിക്കുന്നതിന് പൈലറ്റുമാര്‍ക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഏപ്രില്‍ ആദ്യ ആഴ്ച്ച പൈലറ്റുമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
Tags:    

Similar News