തുടർച്ചയായ മൂന്നാം ദിവസവും വിപണി നേട്ടത്തിൽ

സെൻസെക്‌സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം ദിവസവും ഒരു ശതമാനത്തിലധികം ഉയർന്നു. സൂചികയിലെ പ്രധാന ഓഹരികളായ റിലൈൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച് ഡി എഫ് സി എന്നിവയിലുണ്ടായ വാങ്ങലുകളാണ് വിപണിയെ ഇന്നും നേട്ടത്തിൽ നില നിർത്തിയത്. സെൻസെക്സ്, വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 761.48 പോയിന്റ് അഥവാ 1.33 ശതമാനം വരെ ഉയർന്നു 57,619.27 ൽ എത്തിയിരുന്നു. തുടർന്ന്, 712.46 പോയിന്റ് അഥവാ 1.25 ശതമാനം നേട്ടത്തിൽ 57,570.25 ൽ വ്യപാരം അവസാനിപ്പിച്ചു. നിഫ്റ്റി 228.65 പോയിന്റ് അഥവാ 1.35 […]

Update: 2022-07-29 07:37 GMT

സെൻസെക്‌സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം ദിവസവും ഒരു ശതമാനത്തിലധികം ഉയർന്നു.

സൂചികയിലെ പ്രധാന ഓഹരികളായ റിലൈൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച് ഡി എഫ് സി എന്നിവയിലുണ്ടായ വാങ്ങലുകളാണ് വിപണിയെ ഇന്നും നേട്ടത്തിൽ നില നിർത്തിയത്.

സെൻസെക്സ്, വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 761.48 പോയിന്റ് അഥവാ 1.33 ശതമാനം വരെ ഉയർന്നു 57,619.27 ൽ എത്തിയിരുന്നു. തുടർന്ന്, 712.46 പോയിന്റ് അഥവാ 1.25 ശതമാനം നേട്ടത്തിൽ 57,570.25 ൽ വ്യപാരം അവസാനിപ്പിച്ചു. നിഫ്റ്റി 228.65 പോയിന്റ് അഥവാ 1.35 ശതമാനം നേട്ടത്തിൽ 17,158.25 ലും ക്ലോസ് ചെയ്തു.

സെൻസെക്സിൽ ടാറ്റ സ്റ്റീൽ, സൺ ഫർമാ, ബജാജ് ഫിൻസേർവ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, വിപ്രോ, എച് ഡി എഫ് സി എന്നിവ മികച്ച നേട്ടമുണ്ടാക്കി.

ഡോ. റെഡ്‌ഡി, കൊട്ടക മഹിന്ദ്ര ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ ടി സി, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലായി.

“വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ കുറഞ്ഞതും, കഴിഞ്ഞ എട്ടു ദിവസമായി വാങ്ങലുകൾ വർധിച്ചതും മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങളുടെ ജൂൺ പാദത്തിലെ പ്രകടനവും മികച്ചതായിരുന്നു. ഒന്നാം പാദത്തിലെ ഫലങ്ങൾ ഈ വിഭാഗത്തിന്റെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്," ജിയോജിത്ത് ഫിനാൻഷ്യൽ സെർവിസിന്റെ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ഏഷ്യൻ വിപണയിൽ സിയോൾ ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, ടോക്കിയോ, ഷാങ്ങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലും വ്യപാരം അവസാനിപ്പിച്ചു.

യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. യുഎസ് വിപണിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 1.92 ശതമാനം ഉയർന്നു ബാരലിന് 109.2 ഡോളറായി.

ഇന്നലെ വിപണിയിൽ വിദേശ നിക്ഷേപകർ 1,637.69 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Tags:    

Similar News